ഷാര്‍ജ : ബഹുനില കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പതിനാലു വയസ്സുള്ള ഇന്ത്യന്‍ പെണ്‍കുട്ടി മരിച്ചു. ഷാര്‍ജയിലെ അല്‍ താവുനില്‍ ഞായറാഴ്ചയാണ് സംഭവുമുണ്ടായതെന്ന് ഷാര്‍ജ പോലീസ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്.
പെണ്‍കുട്ടിയുടെ മരണം ആത്മഹത്യ ആണോ എന്നതില്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവത്തെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. ഉടന്‍ തന്നെപോ ലീസും പാരമെഡിക്കല്‍ സംഘവും സ്ഥലത്തെത്തി. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ പുലര്‍ച്ചെ 2.35ഓടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.