ഗാസയിലെ ഇസ്രയേൽ ആക്രമണം ഉടന്‍ അവസാനിപ്പിക്കണം ; യുഎഇ പ്രസിഡന്റ്

For full experience, Download our mobile application:
Get it on Google Play

അബുദാബി : ഗാസയിലെ ഇസ്രയേൽ ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍ സാധാരണക്കാരെ സംരക്ഷിക്കാന്‍ അന്താരാഷ്ട്ര നേതാക്കള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം. ഗാസയിലെ ശത്രുത അവസാനിപ്പിക്കണമെന്നും യുഎഇ പ്രസിഡന്റ് ആവശ്യപ്പെട്ടു. ഗാസയില്‍ സമാധാന അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി നടന്ന കെയ്റോ സമാധാന ഉച്ചകോടിയിലാണ് യുഎഇ പ്രസിഡന്റിന്റെ പ്രതികരണം. ഉച്ചകോടിയിൽ ഗാസ മുനമ്പിലെ സ്ഥിതിഗതികള്‍ അടിയന്തരമായി പരിഹരിക്കുന്നതിന് അന്താരാഷ്ട്ര പങ്കാളികളുമായി ചര്‍ച്ച നടത്തിയതായും യുഎഇ പ്രസിഡന്റ് അറിയിച്ചു. സാധാരണക്കാരുടെ ജീവന് പരമാവധി സംരക്ഷണം, മാനുഷിക സഹായത്തിനുള്ള തടസമില്ലാത്ത പ്രവേശനം, ഗാസ മുനമ്പിലെ ശത്രുതയ്ക്ക് ഉടനടി അന്ത്യം എന്നിവയ്ക്കുളള ആഹ്വാനങ്ങളില്‍ യുഎഇ മാറ്റമില്ലാത്ത നിലപാടുകള്‍ സ്വീകരിക്കും. കൂടുതല്‍ ആക്രമണങ്ങള്‍ ഒഴിവാക്കാന്‍ അന്താരാഷ്ട്ര സമൂഹം ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആവശ്യപ്പെട്ടു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സമയത്തെ ചൊല്ലി തര്‍ക്കം ; കോഴിക്കോട്ട് സ്വകാര്യബസുകള്‍ തമ്മില്‍ വീണ്ടും തമ്മിലടി

0
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വീണ്ടും സ്വകാര്യബസുകളുടെ തമ്മിലടി. സമയത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ...

മീൻ വിൽക്കുമ്പോൾ ഐസ് ഇടുന്നതിനും കണക്കുണ്ട് ; നശിപ്പിച്ചത് 6 കിലോ സ്‌കിപ്പ്ജാക്ക് ട്യൂണ

0
കോഴിക്കോട്: ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ നേതൃത്വത്തില്‍ കോഴിക്കോട് നഗരത്തിലെ പ്രധാന മത്സ്യ വിപണികളായ...

നീറ്റിൽ ആൾമാറാട്ടം തടയാൻ വിചിത്ര ഉത്തരവ് ; എല്ലാ മെഡിക്കൽ കോളജുകളിലെയും വിദ്യാർത്ഥികൾ ഇന്ന്...

0
ദില്ലി: നീറ്റ് പുന:പരീക്ഷ നടക്കുന്നതിനാൽ എല്ലാ മെഡിക്കൽ കോളജുകളിലെയും വിദ്യാർത്ഥികൾ ഇന്നും...

ഇന്ന് അന്താരാഷ്ട്ര യോഗ ദിനം ; യുവാക്കൾക്ക് യോ​ഗ നിർദേശങ്ങളുമായി നരേന്ദ്രമോദി

0
ദില്ലി: അന്താരാഷ്ട്ര യോഗ ദിനമായ ഇന്ന് പശ്ചിമ ബംഗാളിൽ ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രി...