യുഎഇയില്‍ യൂണിവേഴ്‌സിറ്റി പ്രവേശന പരീക്ഷ റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

യുഎഇയില്‍ യൂണിവേഴ്‌സിറ്റി പ്രവേശനത്തിന് നടത്തിയിരുന്ന എംസാറ്റ് (Emsat) പ്രവേശന പരീക്ഷ റദ്ദാക്കി. പ്രവേശനത്തിന് പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശനത്തിന് സയന്‍സ് വിഷയത്തിലെ മാര്‍ക്ക് മാനദണ്ഡമാക്കാനാണ് തീരുമാനം. യുഎഇയിലെ സര്‍വകലാശാലകളില്‍ ഡിഗ്രി പഠനത്തിന് പ്രവേശനം ലഭിക്കാന്‍ 12ാം ക്ലാസ്സ് വിദ്യാര്‍ഥികള്‍ക്ക് നടത്തിയിരുന്ന പ്രവേശന പരീക്ഷയാണ് എംസാറ്റ്. കഴിഞ്ഞ അധ്യയനവര്‍ഷം പ്രവേശനത്തിന് ഈ പരീക്ഷ നിര്‍ബന്ധമല്ലാതാക്കിയിരുന്നു. ഈ പ്രവേശന പരീക്ഷ തന്നെ നിര്‍ത്തലാക്കാനാണ് യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം. ഇതിന് വിദ്യാഭ്യാസ, മാനവവികസന കൗണ്‍സിൽ അംഗീകാരം നല്‍കി. യൂണിവേഴ്‌സിറ്റി പ്രവേശനം കൂടുതല്‍ എളുപ്പമാക്കാനാണ് തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കി. അതേസമയം, സര്‍വകലാശാലകള്‍ക്ക് സ്വന്തം നിലയില്‍ വിവിധ കോഴ്‌സുകള്‍ക്ക് പ്രവേശനം നല്‍കാന്‍ പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്താന്‍ മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശനത്തിന് സയന്‍സ് വിഷയങ്ങളിലെ മാര്‍ക്കും മറ്റുവിഷയങ്ങളിലെ മൊത്തം പ്രകടനവും മാനദണ്ഡമായി നിശ്ചയിക്കാനും മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...