അബുദാബി : കടുത്ത ചൂടിനിടെ യുഎഇയുടെ വിവിധ മേഖലകളിൽ മഴയും ആലിപ്പഴവർഷവും. അൽഐൻ, ഹത്ത, കൽബ, റാസൽഖൈമ എന്നിവിടങ്ങളിലാണ് ശക്തമായ മഴ അനുഭവപ്പെട്ടത്. രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചിലയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അബുദാബി–അൽഐൻ റോഡിലെ അൽ സാദ്, ഹത്തയ്ക്ക് കിഴക്കുള്ള മുസൈറ, കൽബ റോഡിലെ വാദി അൽ ഹിലോ, റാസൽഖൈമയിലെ ഷൗക്ക എന്നിവിടങ്ങളിലാണ് മഴ പെയ്തത്. മഴമേഘങ്ങളുടെ നീക്കവും കാലാവസ്ഥാ സാഹചര്യങ്ങളും നിരീക്ഷിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. കിഴക്കൻ മേഖലകളിൽ ഇന്ന് പകൽ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില് ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്ലൈന് മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല് ആപ്പ് (Android) പ്ലേ സ്റ്റോറില് ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ് ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1



























