Sunday, April 13, 2025 4:14 pm

യുഎപിഎ കേസ് : പിഎഫ്എ മുന്‍ ചെയര്‍മാന്‍ അബൂബക്കറിന് ജാമ്യമില്ല

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: യുഎപിഎ കേസില്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുന്‍ ചെയര്‍മാന്‍ ഇ അബൂബക്കറിന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ആരോഗ്യ കാരണങ്ങളാല്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അബൂബക്കര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഈ ഘട്ടത്തില്‍ ഇതു പരിഗണിക്കാനാവില്ലെന്ന്, മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ചതിനു ശേഷം ജസ്റ്റിസുമാരായ എംഎം സുന്ദരേശും രാജേഷ് ബിന്‍ഡലും അടങ്ങുന്ന ബെഞ്ച് പറഞ്ഞു. 2022ലാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അബൂബക്കറിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ജാമ്യത്തിനായി വിചാരണക്കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു. തുടര്‍ന്നാണ് സുപ്രീം കോടതിയെ സമപിച്ചത്. 70 വയസുണ്ടെന്നും പാര്‍ക്കിന്‍സണ്‍സ് രോഗമുണ്ടെന്നും കാന്‍സര്‍ ചികിത്സയ്ക്കായി ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്നുമാണ് അബൂബക്കര്‍ ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഫണ്ട് സ്വരൂപിക്കുന്നതിനായി പിഎഫ്‌ഐയും അതിന്റെ ഭാരവാഹികളും അംഗങ്ങളും ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. 2022 സെപ്തംബര്‍ 22നാണ് അബൂബക്കര്‍ അറസ്റ്റിലാകുന്നത്. ഐസിസ് പോലുള്ള ഭീകരവാദ ഗ്രൂപ്പുമായി പിഎഫ്‌ഐയ്ക്കും നിരവധി അനുബന്ധ ഗ്രൂപ്പുകള്‍ക്കും ബന്ധമുണ്ടെന്ന കാരണത്താല്‍ 2022 സെപ്തംബര്‍ 28ന് പിഎഫ്‌ഐയെയും മറ്റ് സംഘടനകളെയും അഞ്ച് വര്‍ഷത്തേയ്ക്ക് നിരോധിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യുക്രെയ്നില്‍ റഷ്യയുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം : 20 പേർ മരിച്ചു

0
യുക്രെയിൻ: യുക്രെയ്നില്‍ ‍വീണ്ടും റഷ്യയുടെ ആക്രമണം. സുമിയില്‍ റഷ്യ നടത്തിയ ബാലിസ്റ്റിക്...

വെള്ളാപ്പള്ളി നടേശന് ഐക്യദാർഢ്യവുമായി ബിഡിജെഎസ്

0
ചേർത്തല : സാമൂഹികനീതി ലക്ഷ്യമിട്ട് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി...

പിണറായി വിജയനെ ഭയന്ന് സിപിഎം നേതാക്കള്‍ മുഖ്യമന്ത്രിയുടെ മകള്‍ക്ക് മത്സരിച്ച് പിന്തുണ നല്‍കുകയാണ് ;...

0
ആലപ്പുഴ: പൊതുസമൂഹത്തിന് മുന്നില്‍ ഒറ്റപ്പെട്ടു പോകുന്നതു കൊണ്ടാണ് മുഖ്യമന്ത്രിയുടെ മകള്‍ക്ക് എതിരായ...

കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചത് മതസ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റമാണെന്ന് പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: ഡല്‍ഹിയില്‍ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചത് മതസ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റമാണെന്ന്...