സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൗജന്യ യാത്രയുമായി ഊബറും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോവിഡ് 19-നെതിരെയുള്ള പോരാട്ടത്തിന് പിന്തുണയര്‍പ്പിച്ച്‌ ഊബറും. സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൗജന്യ യാത്രയൊരുക്കിയാണ് ഊബര്‍ ടാക്‌സിയും പിന്തുണയേകുന്നത്. ഊബര്‍ മെഡിക് സര്‍വീസിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പുമായി സഹകരിച്ചാണ് ഈ സൗജന്യ സേവന പരിപാടി. ആഗോളതലത്തിലുള്ള ഊബറിന്റെ ഒരുകോടി സൗജന്യ റൈഡ് പരിപാടിയുടെ ഭാഗമാണിത്. കോവിഡ് ഇല്ലാത്ത മറ്റ് രോഗികള്‍ക്കും സൗജന്യമായി ഊബറില്‍ യാത്ര ചെയ്യാം.

ഊബര്‍ മെഡിക് 16 നഗരങ്ങളിലെ 30 ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ സൗജന്യ യാത്രയ്ക്ക് സഹായിക്കും. ഒരുകോടി സൗജന്യ യാത്രകളും ഭക്ഷണ വിതരണ പരിപാടിയുമാണ് ആഗോളതലത്തില്‍ ഊബര്‍ സിഇഒ ദാര ഖൊസ്രോഷാഹി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

കേരള സര്‍ക്കാരും ഊബറും തമ്മിലുള്ള സഹകരണം അഭിമാനകരമാണെന്ന് ഊബര്‍ മേധാവി പറഞ്ഞു. കോവിഡ് വൈറസ് പടരുന്നത് തടയാനുള്ള പോരാട്ടത്തില്‍ കേരള സര്‍ക്കാര്‍ മുന്നിട്ടു നില്‍ക്കുകയാണെന്നും ഊബര്‍ ഇന്ത്യ ദക്ഷിണേഷ്യ ഓപ്പറേഷന്‍സ് ഡയറക്ടര്‍ പ്രഭ്ജീത് സിങ് പറഞ്ഞു. വെല്ലുവിളിയുടെ ഈ ഘട്ടത്തില്‍ പിന്തുണ നല്‍കുന്നതില്‍ അഭിമാനമുണ്ടെന്നും ആഗോള അനുഭവത്തിന്റെ വെളിച്ചത്തില്‍ സാങ്കേതിക വിദ്യയുടേയും ഡ്രൈവര്‍മാരുടെ നെറ്റ്വര്‍ക്കിന്റേയും സഹായത്തോടെ പ്രധാനപ്പെട്ട നീക്കങ്ങള്‍ നടത്താനാവുമെന്നും പ്രതീക്ഷിക്കുന്നതായി പ്രഭ്ജീത് സിങ് പറഞ്ഞു.

ഈ നിര്‍ണായക നീക്കങ്ങളില്‍ സുരക്ഷയും ശുദ്ധിയും പാലിക്കുന്നതിനായി ഊബര്‍ മെഡിക്കല്‍ ഡ്രൈവര്‍മാര്‍ക്ക് സുരക്ഷാ കാര്യങ്ങളില്‍ പരിശീലനവും മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസറുകള്‍, അണുമുക്ത സാമഗ്രികള്‍ തുടങ്ങിയ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

The post സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൗജന്യ യാത്രയുമായി ഊബറും appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം

0
വടകര: വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം....

സുകുമാര കുറുപ്പ് വിദേശത്തുണ്ടെന്ന പ്രചരണത്തിൽ സത്യാവസ്ഥ അറിയാൻ ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: സുകുമാര കുറുപ്പ് വിദേശത്തുണ്ടെന്ന പ്രചരണത്തിൽ സത്യാവസ്ഥ അറിയാൻ ക്രൈംബ്രാഞ്ച്. ഇൻ്റർപോളിന് കത്ത്...

പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എല്‍ഡിഎഫില്‍ അസാധാരണ പ്രതിസന്ധി തുടരുന്നു

0
ന്യൂഡല്‍ഹി: പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എല്‍ഡിഎഫില്‍ അസാധാരണ പ്രതിസന്ധി തുടരുന്നു....

വലിയ ഗ്രാമങ്ങൾ ഒറ്റയടിക്ക് ഒലിച്ചുപോയി ; പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് നേപ്പാൾ ജനത, ഞെട്ടിക്കുന്ന വിവരങ്ങൾ...

0
കാഠ്മണ്ഡു: നദിയിലൂടെ ഇരച്ചെത്തിയ പ്രളയജലം, സെക്കൻഡുകൾ കൊണ്ട് തകർന്നുവീണ കെട്ടിടങ്ങൾ, ഒലിച്ചുപോയ...