കൊച്ചിയിൽ ഊബർ ടാക്‌സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി ; യുവതിയടക്കം ആറ് പേർ ചേർന്ന് മർദിച്ചെന്നും പരാതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ആലുവയിൽ ഊബർ ടാക്സി ഡ്രൈവറെ ആറംഗ സംഘം തട്ടിക്കൊണ്ടുപോയി മർദ്ദിച്ചെന്ന പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് റൂറൽ പരിധിയിലെ കാക്കൂർ ഒല്ലോട്ടുകണ്ടിയിൽ നൈജിൽ സായിമിനെയാണ് (21) ആക്രമിച്ചതായി പരാതി. ആലുവ സ്വദേശികളായ മെഹനാസ്, മൊയ്നുദ്ദീൻ, ഫസ്മിന എന്നിവരെയും കണ്ടാലറിയാവുന്ന മറ്റ് മൂന്ന് പേരെയും പ്രതികളായി പരാതിയിൽ പറയുന്നു. സംഭവത്തിൽ ആലുവ പോലീസ് കേസെടുത്തു. കേസിലെ ഒന്നാം പ്രതിയായ മെഹനാസുമായി അകന്ന് എടയപ്പുറത്തെ ഫ്ലാറ്റിൽ തനിച്ച് താമസിക്കുന്ന യുവതിയുടെ ടാക്സിയാണ് നൈജിൽ ഓടിക്കുന്നത്. കോട്ടപ്പുറത്തെ ഫ്ലാറ്റിൽ സുഹൃത്ത് സെബിലിനൊപ്പമാണ് നൈജിൽ താമസിച്ചിരുന്നത്.

നൈജിലിനും കാർ ഉടമയായ യുവതിയുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണം ഭീഷണിപ്പെടുത്തി പറയിപ്പിച്ചതും പ്രതികൾ മൊബൈലിൽ പകർത്തിയതായും പരാതിയിൽ പറയുന്നു. കഴിഞ്ഞ ഒന്നിന് രാത്രി 8.30ഓടെ കാർ യുവതിക്ക് കൈമാറുന്നതിനായി നൈജിൽ സെബിലിനൊപ്പം കാറുമായി എടയപ്പുറത്ത് എത്തിയപ്പോഴാണ് പ്രതികൾ ആക്രമിച്ച് തട്ടിക്കൊണ്ടുപോയതെന്നും പരാതിയിൽ വ്യക്തമാക്കുന്നു. അതേസമയം, പരാതിയിൽ ഉന്നയിച്ച ആരോപണങ്ങളിൽ ചില സംശയങ്ങൾ നിലനിൽക്കുന്നതിനാൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. കാർ സ്വന്തമായി പണം ചെലവഴിച്ച് വാങ്ങിയതാണെന്നും അത് ഭാര്യയുടെ പേരിലായതിനാൽ വിട്ടുകൊടുക്കില്ലെന്നും മെഹനാസ് വ്യക്തമാക്കിയതായി പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണമ്മൂല വിഷ്ണു വധക്കേസ്: മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ

0
തിരുവനന്തപുരം: കണ്ണമ്മൂല വിഷ്ണു വധക്കേസിൽ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ. നെടുമങ്ങാട്...

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ തൂഫാന്‍ ആഞ്ഞടിച്ചു ; മൈ പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് 'എന്റെ പോലീസ് സ്റ്റേഷന്‍' പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി...

തലപ്പാടി മത്സ്യ മാർക്കറ്റിൽ വൻ കവർച്ച

0
മഞ്ചേശ്വരം: തലപ്പാടി മത്സ്യ മാർക്കറ്റിൽ വൻ കവർച്ച. ഫ്രീസറുകൾ തകർത്ത്...

കൊല്ലത്ത് വഴിത്തർക്കത്തിനിടെ അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച വയോധികൻ ജീവനൊടുക്കി

0
കൊല്ലം: വഴിത്തർക്കത്തിനിടെ അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച വയോധികൻ ജീവനൊടുക്കി. പേരൂർ കുറ്റിച്ചിറ പാലൂർ...