കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫും ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയുമായി രംഗത്തെത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും എന്‍ഡിഎയും സ്ഥാനാര്‍ത്ഥി പട്ടികകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്നലെ യുഡിഎഫും ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയുമായി രംഗത്തെത്തിയോടെ കളമുണര്‍ന്നു. യുഡിഎഫിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ കോണ്‍ഗ്രസിന്റെ 33 ഉം സിഎംപിയുടെ രണ്ടും സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. 25 വനിതകളും പത്ത് പുരുഷന്മാരുമാണ് പട്ടികയില്‍ ഇടംപിടിച്ചത്. ഇതില്‍ പത്തു പേര്‍ മുന്‍ കൗണ്‍സിലര്‍മാരുമാണ്.നഗരസഭ കൗണ്‍സിലറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ജോണ്‍സണ്‍ ജോസഫ് ഇക്കുറി നാലാഞ്ചിറയില്‍ നിന്നാണ് ജനവിധി തേടുന്നത്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായ ഡി. അനില്‍കുമാര്‍ കടകംപള്ളിയില്‍ മത്സരിക്കും.

മറ്റ് സ്ഥാനാര്‍ത്ഥികളുടെ പേരുവിവരങ്ങള്‍ ചുവടെ

ചെല്ലമംഗലം-രേഖ വിജയന്‍, ചെമ്പഴന്തി-അണിയൂര്‍ എം. പ്രസന്നകുമാര്‍, പൗഡിക്കോണം-എം. കല, കുളത്തൂര്‍-സജി ച്രന്ദന്‍, പാപ്പനംകോട്-സുജി സുരേഷ്, നേമം-ഷീബ, ആക്കുളം-ആക്കുളം സുരേഷ്, ശാസ്തമംഗലം-ശാസ്തമംഗലം ഗോപന്‍, ആറ്റുകാല്‍-അനന്തപുരി മണികണ്ഠന്‍, പേട്ട-ആര്യ പ്രവീണ്‍, വഴുതക്കാട്-കെ. സുരേഷ് കുമാര്‍, ആറന്നൂര്‍-കെ. രാധ, ജഗതി-നീതു വിജയന്‍, മുടവന്‍മുഗള്‍-എസ്. ശ്രീകല, തൃക്കണ്ണാപുരം- സ്‌നേഹ ടി.എല്‍, പാങ്ങോട്-സ്മിത സുമേഷ്,നെട്ടയം-വി. ഷിബുകുമാര്‍, കൊടുങ്ങാനൂര്‍-ഡി. ശ്രീലത, വാഴോട്ടുകോണം-എം. സിന്ധുഷ, വഞ്ചിയൂര്‍-പി.എസ് സരോജം, പെരുന്താന്നി-പി. പത്മകുമാര്‍, പുന്നയ്ക്കാമുഗള്‍- സ്മിത ജി. ചന്ദ്രന്‍, എസ്റ്റേറ്റ്-എന്‍. ശ്രീന, മേലാംകോട്-സുമി കൃഷ്ണ വി.ജെ, ഫോര്‍ട്ട്-ഉദയ ലക്ഷ്മി, ഞാണ്ടൂര്‍ക്കോണം-ഐ. സിന്ധു, ഉള്ളൂര്‍-പി. ബിന്ദു, മണ്ണന്തല-വനജ രാജേന്ദ്രബാബു, കവടിയാര്‍-എസ്. സതികുമാരി, കാഞ്ഞിരംപാറ-ഗായത്രി വി. നായര്‍, തുരുത്തുമ്മൂല-അജന്ത രതീഷ് എന്നിവരാണ് കോണ്‍ഗ്രസ് പ്രതിനിധികളായി മത്സരിക്കുന്നത്. ചെറുവയ്ക്കല്‍-വി.ആര്‍ സിനി,കണ്ണമ്മൂല-സൗമിനി അനില്‍ എന്നിവരാണ് ആദ്യ പട്ടികയില്‍ ഉള്‍പ്പെട്ട സിഎംപി സ്ഥാനാര്‍ത്ഥികള്‍.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തില്‍ സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കിലെത്തി

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കിലെത്തി. ഗ്രാമിന് 160...

നീറ്റ്-യുജി പരീക്ഷകൾ രണ്ടു ഘട്ടങ്ങളിലായി നടത്തുന്നത് പരിഗണനയിലെന്ന് റിപ്പോർട്ടുകൾ. ജെഇഇ മാതൃക നടപ്പാക്കാൻ കേന്ദ്ര...

0
ഡൽഹി: നീറ്റ്-യുജി പരീക്ഷകൾ രണ്ടു ഘട്ടങ്ങളിലായി നടത്തുന്നത് പരിഗണനയിലെന്ന് റിപ്പോർട്ടുകൾ. ജെഇഇ...

എളുപ്പത്തിൽ ടിക്കറ്റ് ബുക്കിംഗ് ; കെഎസ്ആർടിസി വാട്സാപ്പ് ടിക്കറ്റിങ് നാളെ മുതൽ

0
​തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഡിജിറ്റൽ യാത്രാസേവനങ്ങളുടെ ഭാഗമായി യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ്...

പന്തീരാങ്കാവിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു ; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

0
കോഴിക്കോട് : പന്തീരാങ്കാവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പോലീസ് സ്റ്റേഷന് സമീപം...