മാമന്നന്‍ ചിത്രത്തിന്‍റെ റിലീസ് തടയണം : ഉദയനിധി സ്റ്റാലിന് ഹൈക്കോടതി നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രമാണ് ‘മാമന്നന്‍’. എന്നാല്‍ ഇപ്പോള്‍ മാമന്നന്‍ ചിത്രത്തിന്റെ റിലീസ് തടയണം എന്ന് ആവശ്യപ്പെട്ട് ഹര്‍ജിയില്‍ ചിത്രത്തിന്റെ നിര്‍മ്മാതാവും പ്രധാന നടനുമായ ഉദയനിധി സ്റ്റാലിന് നോട്ടീസ് അയച്ചിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി. ജൂണ്‍ 28ന് മുന്‍പ് കോടതിക്ക് മറുപടി നല്‍കാനാണ് തമിഴ്‌നാട് യുവജനകാര്യ, സ്‌പോര്‍ട്‌സ് മന്ത്രി കൂടിയായ ഉദയനിധിക്ക് കോടതി നല്‍കിയ നിര്‍ദേശം. രാമ ശരവണന്‍ എന്ന നിര്‍മ്മാതാവാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ചിത്രം റിലീസ് ചെയ്യുന്നതിന് മുന്‍ ഉദയനിധി സ്റ്റാലിന്‍ 25 കോടി നഷ്ടപരിഹാരം നല്‍കണം. അല്ലെങ്കില്‍ സിനിമയുടെ റിലീസ് തടയണം എന്നാണ് പരാതിക്കാരന്റെ ഹര്‍ജിയില്‍ പറയുന്നത്.

ഉദയനിധി സിനിമാഭിനയം നിര്‍ത്തുന്നതുകാരണം തനിക്ക് കോടികളുടെ നഷ്ടംസംഭവിച്ചെന്ന് കാണിച്ച് ഒ.എസ്.ടി. ഫിലിംസ് ഉടമ രാമ ശരവണനാണ് ഹൈക്കോടതിയെ സമീപിച്ചത്. താന്‍ നിര്‍മിച്ച് കെ.എസ്. അതിയമാന്‍ സംവിധാനം ചെയ്യുന്ന എയ്ഞ്ചല്‍ എന്ന സിനിമയില്‍ അഭിനയിക്കാന്‍ ഉദയനിധി 2018-ല്‍ കരാറില്‍ ഒപ്പിട്ടിരുന്നുവെന്ന് ഹര്‍ജിയില്‍ പറയുന്നു. എയ്ഞ്ചല്‍ സിനിമയ്ക്കുവേണ്ടി താന്‍ 13 കോടിരൂപ മുടക്കിക്കഴിഞ്ഞെന്നും അത് പൂര്‍ത്തിയാക്കി പുറത്തിറക്കിയില്ലെങ്കില്‍ 25 കോടിരൂപ നഷ്ടം വരുമെന്നും ഹര്‍ജിയില്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ജന്മദിനം ആഘോഷിച്ച് വിശ്വാസികൾ

0
തിരുവനന്തപുരം: ഇന്ന് നബി ദിനം. ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികൾ ആഘോഷത്തിലാണ്....

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...