രാമക്ഷേത്രത്തിന്റെ പേരിൽ ‘ഗോധ്ര പോലെ’ സംഭവിക്കും : മുന്നറിയിപ്പുമായി ഉദ്ധവ് താക്കറെ

For full experience, Download our mobile application:
Get it on Google Play

മുംബൈ: ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യാനിരിക്കെ, ഗൂഢാലോചനയ്ക്കു സാധ്യതയെന്ന ആരോപണവുമായി മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഉദ്ധവ് താക്കറെ. ‘ഗോധ്ര പോലുള്ള’ ഗൂഢാലോചനയ്ക്കു സാധ്യതയുണ്ടെന്നാണ് ഉദ്ധവിന്റെ മുന്നറിയിപ്പ്.ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പായി ജനുവരിയില്‍ രാമക്ഷേത്രം ഭക്തര്‍ക്കു തുറന്നു കൊടുക്കാനിരിക്കെയാണ് ഉദ്ധവിന്റെ പ്രസ്താവന. ”രാമക്ഷേത്രം തുറക്കുന്ന ചടങ്ങിന്റെ പേരില്‍ ഗോധ്രയിലേതു പോലുള്ള സംഭവത്തിനു ഗൂഢാലോചന നടക്കുന്നുണ്ട്. ചടങ്ങില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ആയിരക്കണക്കിനു ഹിന്ദുക്കള്‍ പങ്കെടുക്കും. ബസിലും ട്രെയിനും ട്രക്കിലും മറ്റുമായാണ് ഇവരെത്തുക. ഇവര്‍ മടങ്ങിപ്പോകുമ്പോള്‍ എവിടെവച്ചെങ്കിലും ഗോധ്ര പോലെ സംഭവിച്ചേക്കാം.

അങ്ങനെ സംഭവിക്കാനാണു സാധ്യത. ചില കോളനികളില്‍ അവര്‍ ബസിനു തീവച്ചേക്കും. വാഹനങ്ങള്‍ക്കുനേരെ കല്ലുകളെറിയും. കൂട്ടക്കൊലകള്‍ ഉണ്ടായേക്കും. അങ്ങനെ രാജ്യത്തു വീണ്ടും കലാപത്തീ ഉയരും. ഈ അഗ്‌നിനാളത്തില്‍നിന്ന് അവര്‍ രാഷ്ട്രീയത്തിന്റെ അപ്പം ചുട്ടെടുക്കും.”- ശിവസേനാ (യുബിടി) നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘പുതിയ ബജറ്റില്‍, സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച കേരള സര്‍ക്കാരിന്റെ തീരുമാനത്തെ സന്തോഷപൂര്‍വം സ്വാഗതം...

0
കൊച്ചി : സംസ്ഥാന സർക്കാരിന്റെ ആദ്യ ബജറ്റിൽ സിനിമയെ വ്യവസായമായി പ്രഖ്യാപിച്ച...

പാലക്കാട് സിമന്റ് ലോറി തടഞ്ഞുനിർത്തി ഡ്രൈവറിൽ നിന്ന് പണവും മൊബൈൽ ഫോണും തട്ടിയെടുത്ത സംഭവം...

0
പാലക്കാട് : കൊപ്പത്ത് സിമന്റ് ലോറി തടഞ്ഞുനിർത്തി ഡ്രൈവറിൽ നിന്ന് പണവും...

തെരഞ്ഞെടുപ്പ് തോൽവിയിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം. പാർട്ടി...

ആൺ സുഹൃത്തിന്റെ മർദനത്തിൽ മനംനൊന്ത് അധ്യാപിക ജീവനൊടുക്കിയ സംഭവം ; ആൺസുഹൃത്ത് പിടിയിൽ

0
കണ്ണൂർ : കണ്ണൂർ പാനൂരിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അധ്യാപിക...