കവരത്തി: ലക്ഷദ്വീപ് കളക്ടര്‍ അസ്കര്‍ അലിയുടെ കോലം കത്തിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ചു . ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് അമിനി മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. നിയമവിരുദ്ധമാണ് തടവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
അതെ സമയം ജാമ്യവ്യവസ്ഥകള്‍ പാലിച്ചാല്‍ വിട്ടയക്കാമെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു. കോലം കത്തിച്ചതിന് അറസ്റ്റിലായ 23 പേരെയും പാര്‍പ്പിച്ചത് ഒരു സ്ഥലത്തായിരുന്നു. ഒരു ശുചിമുറി മാത്രമാണ് ഉണ്ടായിരുന്നത്. ഒരാള്‍ക്ക് കോവിഡ് ബാധിച്ചിരുന്നു.
കോലം കത്തിച്ചവര്‍ക്കെതിരെയുള്ളത് സ്റ്റേഷനില്‍ നിന്ന് ജാമ്യം നല്കാവുന്ന കുറ്റമേയുള്ളൂ. അഞ്ചുദിവസം തടവിലാക്കിയത് നിയമവിരുദ്ധമാണ്. മൂന്നുമണിക്കൂറിനുള്ളില്‍ തടവുകാരെ മോചിപ്പിക്കാനും ഹൈക്കോടതി ഇന്ന് രാവിലെ ഉത്തരവിട്ടിരുന്നു.