പൗരത്വനിയമ ഭേദഗതിക്കെതിരെ എല്‍.ഡി.എഫ് – യു.ഡി.എഫ് ഭേദം മറന്ന് ഒരുമിച്ച് നില്‍ക്കണം : എ.കെ ആന്റണി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പൗരത്വ നിയമ ഭേദഗതിക്കെതിരെ എല്‍.ഡി.എഫ് -യു.ഡി.എഫ് ഭേദം മറന്ന് ഒരുമിച്ച് നില്‍ക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ ആന്‍റണി. സംയുക്ത പ്രക്ഷോഭത്തിലേക്കില്ലെന്ന നിലപാടില്‍ കോണ്‍ഗ്രസ് നില്‍ക്കുമ്പോഴാണ് എ.കെ ആന്‍റണിയുടെ പ്രസ്താവന. രാഷ്ട്രീയ തര്‍ക്കത്തിലേക്ക് വിഷയത്തെ കൊണ്ടുപോകാനില്ലെന്ന് പറഞ്ഞ ആന്‍റണി പിന്നീട് പ്രസ്താവന മയപ്പെടുത്തുകയും ചെയ്തു. കോണ്‍ഗ്രസിന്റെ കലാ വിഭാഗമായ സംസ്കാര സാഹിതിയുടെ ആഭിമുഖ്യത്തില്‍ ആര്യാടന്‍ ഷൗക്കത്ത് നടത്തുന്ന കാവല്‍ യാത്ര ഉദ്ഘാടനം ചെയ്യവെ ആണ് ആന്‍റണി യോജിച്ച പോരാട്ടത്തിന്റെ  ആവശ്യകതയെക്കുറിച്ച് പറഞ്ഞത്.

സംയുക്ത പ്രക്ഷോഭം സംബന്ധിച്ച കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസം ഉള്ള സാഹചര്യത്തില്‍ പ്രസംഗത്തിലെ പ്രസ്താവനയെക്കുറിച്ച് ആന്‍റണിയോട് മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യം ഉന്നയിച്ചു. കേരളത്തിലെ രാഷ്ട്രീയ തര്‍ക്കത്തിലേക്ക് പ്രശ്നത്തെ ചുരുക്കാനില്ലെന്നായിരുന്നു ആന്‍റണിയുടെ മറുപടി. ഒരു വിഭാഗത്തിന്റെ  പ്രശ്നമായി കണ്ട് സമരത്തില്‍ നിന്ന് മാറി നില്‍ക്കുന്നവര്‍ പിന്നീട് ദുഃഖിക്കേണ്ടിവരുമെന്നും ആന്‍റണി പറഞ്ഞു. ഞാന്‍ പൗരന്‍, പേര് ഭാരതീയന്‍ എന്ന തലക്കെട്ടിലാണ് ആര്യാടന്‍ ഷൗക്കത്ത് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...