പത്തനംതിട്ട : തണ്ണിത്തോട് ഗ്രാമപഞ്ചായത്തിന്റെ വിവിധ മേഖലകളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണം, തേക്കുതോട് പമ്പ് ഹൗസിൽ ഉണ്ടായിരുന്ന ഏഴോളം വരുന്ന പമ്പുകൾ വിവിധ കാലഘട്ടങ്ങളിലായി കടത്തിക്കൊണ്ടുപോയത് തിരികെ കൊണ്ടുവന്ന പുനഃസ്ഥാപിച്ച് പമ്പിങ് കാര്യക്ഷമം ആക്കണം, തണ്ണിത്തോട് പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ നിയമിച്ചിട്ടുള്ള വാട്ടർ അതോറിറ്റിയുടെ ജീവനക്കാരുടെ പ്രവർത്തനം കുറ്റമറ്റതാക്കി ജലവിതരണ സംവിധാനങ്ങൾ മികവുറ്റതാക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. ഉപരോധസമരത്തിനു തണ്ണിത്തോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് ബിജു മാത്യു അധ്യക്ഷത വഹിച്ചു.
യുഡിഎഫ് നേതാക്കളായ ആർ ദേവകുമാർ, പ്രവീൺ പ്ലാവിളയിൽ, ജി ശ്രീകുമാർ, ജോയി തോമസ്, അജയൻപിള്ള, എംവി അമ്പിളി, ഷാജി കെ ശവുമേൽ, ജോയിക്കുട്ടി ചേടിയത്ത്, ശവുമേൽ കിഴക്കേതിൽ, ദീനാമ്മ റോയി, സുലേഖ വി നായർ, സജി കളയ്ക്കാട്ട്, ജോൺ കിഴക്കേതിൽ, കെഎ കുട്ടപ്പൻ, പൊന്നച്ചൻ കടമ്പാട്ട്, ഉഷ കെആർ, രശ്മി പിവി, പ്രീത, സിഎ സന്തോഷ് തുടങ്ങിയവർ നേതൃത്വം നൽകി സംസാരിച്ചു. സമരസമിതി ഉന്നയിച്ച വിഷയങ്ങൾ എത്രയും വേഗത്തിൽ പരിഹാരം കാണാമെന്നും ചർച്ചകൾ ആവശ്യമുള്ള കാര്യങ്ങൾ ഏപ്രിൽ മാസം മൂന്നാം തീയതി തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വിളിച്ചുകൂട്ടുന്ന യോഗത്തിൽ വാട്ടർ അതോറിറ്റിയിലെ ജീവനക്കാരെയും പൊതുജനങ്ങളെയും കേട്ടതിനു ശേഷം ഉചിതമായ നടപടി കൈക്കൊള്ളാം എന്ന് കോന്നി എഇ ഉറപ്പു നൽകിയതിന്റെ വെളിച്ചത്തിലാണ് ഉപരോധം അവസാനിപ്പിച്ചത്.