അടൂരില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ.സി.വി ശാന്തകുമാര്‍

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : അടൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരെ സി.പി.ഐ പ്രവര്‍ത്തകര്‍ കൊലക്കേസ് പ്രതിയെന്ന് ചിത്രീകരിക്കുന്ന തരത്തില്‍ നോട്ടീസ് വിതരണം ചെയ്ത സംഭവത്തില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പൊട്ടികരഞ്ഞ് യു.ഡി.എഫ് സ്ഥാനാര്‍ഥി സി.വി ശാന്തകുമാര്‍. നോട്ടീസില്‍ പറയുന്ന കാര്യങ്ങളില്‍ യാതൊരു വിധമായ കഴമ്പുമില്ല. തന്നെ വ്യക്തിഹത്യ ചെയ്യുവാനും ഇല്ലായ്മ ചെയ്യുവാനുമാണ് എല്‍.ഡി.എഫ് ശ്രമിക്കുന്നത്. സത്യസന്ധമായി പൊതുപ്രവര്‍ത്തനം നടത്തുന്ന ആളാണ്‌ ഞാന്‍.

എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തന്നെ വധിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. എന്റെ ജീവന്‍ പോലും ഭീഷണിയിലാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാത്രമാണ് തനിക്ക് ആശ്രയമെന്നും സി.വി ശാന്തകുമാര്‍ മാധ്യമങ്ങളോട് പൊട്ടികരഞ്ഞു കൊണ്ട് പറഞ്ഞു. എനിക്ക് എതിരെ എന്തെങ്കിലും കേസുണ്ടെങ്കില്‍ നോമിനേഷന്‍ തള്ളിക്കോട്ടെ. ഇവിടെ നീതിന്യായ വ്യവസ്ഥകള്‍ ഇല്ലേ ഇതൊന്നും അന്വേഷിക്കാന്‍ എന്നും സി.വി ശാന്തകുമാര്‍ മാധ്യമങ്ങളോട് പൊട്ടി കരഞ്ഞുകൊണ്ട് ചോദിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...