കൊണ്ടോട്ടിയില്‍ ടി. പി. അഷ്റഫ് അലിക്ക് തകര്‍പ്പന്‍ വിജയം

For full experience, Download our mobile application:
Get it on Google Play

കൊണ്ടോട്ടി : 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ കൊണ്ടോട്ടി നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ടി. പി. അഷ്റഫ് അലിക്ക് (ലീഗ്) തകര്‍പ്പന്‍ വിജയം. 56017 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് അഷ്റഫ് അലി വിജയിച്ചത്. ടി. പി. അഷ്റഫ് അലി 114997 വോട്ടുകളും, പ്രധാന എതിരാളികളായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. പി ജിജി 58980 വോട്ടുകളും, എന്‍ഡിഎ സ്ഥാനാര്‍ഥി പി. സുബ്രഹ്മണ്യൻ 13994 വോട്ടുകളും നേടി.
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി നഗരസഭ, ചീക്കോട്, ചെറുകാവ്, പുളിക്കൽ, വാഴക്കാട്, നെടിയിരുപ്പ്, വാഴയൂർ, മുതുവല്ലൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ്‌ കൊണ്ടോട്ടി നിയമസഭാമണ്ഡലം. റോഡ് കണക്റ്റിവിറ്റിയും നഗര സൗകര്യങ്ങളും മെച്ചപ്പെടുത്തുക, ഉയർന്ന നിലവാരമുള്ള ആരോഗ്യ- വിദ്യാഭ്യാസ സൗകര്യങ്ങളുടെ ലഭ്യത, കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ ഇറങ്ങുന്നതിനായുള്ള വികസന പ്രവർത്തനങ്ങൾ തുടങ്ങിയവയായിരുന്നു തെരഞ്ഞെടുപ്പ് സമയത്തെ പ്രധാന ചർച്ചകൾ.

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊണ്ടോട്ടിയില്‍ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച മുസ്ലിം ലീഗിലെ ടി. വി. ഇബ്രാഹിം എംഎൽഎയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ടി. വി. ഇബ്രാഹിമിന് 82,759 വോട്ടുകൾ ലഭിച്ചു, ഇത് ആകെ പോൾ ചെയ്ത വോട്ടിന്റെ 50.42 ശതമാനമാണ്. ഇടതുമുന്നണി പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാർത്ഥി കാട്ടുപരുത്തി സുലൈമാൻ ഹാജി 65,093 വോട്ടുകൾ (39.6%) നേടി രണ്ടാം സ്ഥാനത്തെത്തി. എൻഡിഎ സ്ഥാനാർത്ഥി ഷീബ ഉണ്ണികൃഷ്ണൻ 11,114 വോട്ടുകളോടെ (6.77 ശതമാനം) മൂന്നാം സ്ഥാനത്തെത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...