തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടൻ ഷൗക്കത്തിന്‍റെ ഭൂരിപക്ഷം പതിനായിരത്തിന് മുകളിലേക്ക് വരുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു. പ്രതീക്ഷിച്ച നിലയിലേക്കാണ് കാര്യങ്ങള്‍ വരുന്നത്. നിലമ്പൂരിൽ മികച്ച ഭൂരിപക്ഷത്തോടെ ആര്യാടൻ ഷൗക്കത്ത് വിജയം ഉറപ്പിച്ചിരിക്കുകയാണ്. നിലമ്പൂരിലെ ജനങ്ങളോട് കടപ്പെട്ടിരിക്കുന്നു. നിലമ്പൂരിൽ മുന്നണി ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചുവെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. നിലമ്പൂരിൽ 13ാം റൗണ്ട് വോട്ടുകള്‍ എണ്ണി തുടങ്ങിയതോടെ ആര്യാടൻ ഷൗക്കത്തിന്‍റെ ലീഡ് 8000 കടന്നു. വിജയം ഉറപ്പിച്ചുകൊണ്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ നിലമ്പൂരിലടക്കം ആഘോഷം ആരംഭിച്ചിട്ടുണ്ട്. 12ാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ എൽഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് 40593 വോട്ടുകളാണ് നേടിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി 48679 വോട്ടുകളുമായി ഏറെ മുന്നിലാണ്. പിവി അൻവര്‍ 13573 വോട്ടുകളാണ് ഇതുവരെ നേടിയത്. ബിജെപിക്ക് 5452 വോട്ടുകളാണ് ഇതുവരെ നേടാനായത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























