Friday, April 26, 2024 5:06 am

സമരം ചെയ്യുന്ന യുവാക്കളോടുള്ള പോലീസ് അക്രമം മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിർദേശപ്രകാരമാണെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സമരം ചെയ്യുന്ന യുവാക്കളോടുള്ള പോലീസ് അക്രമം മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിർദേശപ്രകാരമാണെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ. അഞ്ച് ദിവസത്തിനുള്ളിൽ അഞ്ച് പ്രവർത്തകരുടെ കണ്ണടിച്ചു തകർത്തു. കൊച്ചിയിൽ പ്രവർത്തകരെ പോലീസും ഡി.വൈ.എഫ്.ഐക്കാരും ചേർന്ന് മർദ്ദിച്ചെന്നും എം.എം.ഹസൻ പറഞ്ഞു. യുവാക്കളുടെ രക്ഷക്കായി നേതാക്കൾ തെരുവിലിറങ്ങുമെന്നും കയ്യും കെട്ടി നിൽക്കാൻ കഴിയില്ലെന്നും ഹസൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം കൊല്ലത്ത് യൂത്ത് കോൺഗ്രസിനെതിരെ നടത്തിയ പോലീസ് മർദ്ദനം ക്രിമിനലുകളുടെ പിന്തുണയോടെയെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു. ഇതിന് പിന്നിൽ റിസോർട്ട് വിവാദവുമായി ബന്ധപ്പെട്ട ആളുകൾ ഉണ്ട്. യൂത്ത് കോൺഗ്രസ് നേതാവിനെ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തിയ ഒരു റിസോർട്ട് ഉടമയ്ക്ക് മർദ്ദനത്തിൽ പങ്കുണ്ടെന്നും വി.ഡിസതീശൻ ആരോപിച്ചു.

ബിബിസി ക്കെതിരെയുള്ള റെയ്ഡിനെ അപലപിക്കുന്നവരാണ് സംസ്ഥാനത്ത് മാധ്യമപ്രവർത്തകർക്കെതിരെ കേസെടുക്കുന്നത്. ഇരട്ടത്താപ്പാണ് സർക്കാരിന്‍റെ മുഖമുദ്ര. സർക്കാരിനെ വിമർശിച്ചു എന്നതിന്‍റെ പേരിലാണ് ഒരു മാധ്യമപ്രവർത്തകനെതിരെ നടപടി എടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍…

0
ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഏപ്രില്‍ 26 ന് പോളിംഗ് ബൂത്തില്‍...

ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍ ലഭിക്കും

0
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍...

ജില്ലയിൽ വോട്ടര്‍ സൗഹൃദമായി പോളിംഗ് സ്റ്റേഷനുകള്‍

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകള്‍ വോട്ടര്‍ സൗഹൃദമാക്കിയതായി...

തെരഞ്ഞെടുപ്പ് സംശയനിവാരണം ജില്ലയില്‍ ഇതുവരെ ലഭിച്ചത് 523 കോളുകള്‍

0
പത്തനംതിട്ട : തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് 1950 എന്ന ടോള്‍ ഫ്രീ...