Friday, April 26, 2024 7:15 pm

എംഡിഎംഎയും വടിവാളുമായി കാറിലെത്തിയ യുവാവിനെ എക്സൈസ് സംഘം പിന്തുടർന്ന് പിടികൂടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മാരക മയക്കുമരുന്നായ എംഡിഎംഎയും വടിവാളുമായി കാറിലെത്തിയ യുവാവിനെ എക്സൈസ് സംഘം പിന്തുടർന്ന് പിടികൂടി. നിരവധി കേസിലെ പ്രതിയായ പുതിയതുറ ഉരിയരിക്കുന്ന് പുരയിടത്തിൽ ഡെനു (31)വിനെയാണ് എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പിടികൂടിയത്. ഇന്നലെ രാവിലെ 11 മണിയോടെ പുതിയ തുറ ജംഗ്ഷന് സമീപം വച്ചാണ് ഡെനുവിനെ സംഘം പിടിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ പക്കൽ നിന്നും 5 ഗ്രാമിലധികം എം ഡിഎംഎ യും കാറിൽ നിന്നും വടിവാളും കണ്ടെടുത്തു.

തുടർന്ന് വിവരമറിയിച്ചതിനെ തുടർന്ന് കാഞ്ഞിരംകുളം പോലീസും സ്ഥലത്തെത്തി. കാറിന് സമീപത്ത് സംശയാസ്പദമായി കണ്ട രണ്ടു സ്ത്രീകളെ കൂടി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ലെന്ന് എക്സൈസ് സംഘം പറഞ്ഞു. വിഴിഞ്ഞം, കാഞ്ഞിരംകുളം സ്റ്റേഷനിൽ ഇയാൾക്കെതിരെ നിരവധി കേസുള്ളതായി കാഞ്ഞിരംകുളം പോലീസ് പറഞ്ഞു. എക്സൈസ് ഇൻസ്പെക്ടർ അനിൽകുമാർ, പ്രീവന്റീവ് ഓഫീസർമാരായ ഷാജി, സനൽകുമാർ സിവിൽ ഓഫീസർമാരായ സ്റ്റീഫൻ, ഉമാപതി, വനിത ഓഫീസർ അനിത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. മാരകായുധം കൈവശം വെച്ചതിന് കാഞ്ഞിരംകുളം പോലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കാേടതി റിമാൻഡ് ചെയ്തു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വയനാട് കല്‍പറ്റ കൈനാട്ടിയില്‍ പിക്കപ്പ് വാനും ലോറിയുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.

0
കല്‍പറ്റ: വയനാട് കല്‍പറ്റ കൈനാട്ടിയില്‍ പിക്കപ്പ് വാനും ലോറിയുമായി കൂട്ടിയിടിച്ച് ഒരാള്‍...

വിധിയെഴുതി കേരളം, പോളിംഗ് ശതമാനം 70 ലേക്ക് ; സമയപരിധി കഴിഞ്ഞു, ആറ് മണിവരെയെത്തിയവർക്ക്...

0
തിരുവനന്തപുരം: ലോക്സഭാ വോട്ടെടുപ്പിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. രാവിലെ തുടങ്ങിയ വോട്ടെടുപ്പിന്‍റെ...

സഹോദരൻ്റെ പേരിലുള്ള വോട്ട് ചെയ്യാനെത്തി ; ആൾമാറാട്ട ശ്രമം കയ്യോടെ പൊക്കി പോളിംഗ് ഉദ്യോഗസ്ഥർ

0
ഇടുക്കി: ഇടുക്കിയിൽ ആൾമാറാട്ടം നടത്തി വോട്ട് ചെയ്യാൻ എത്തിയയാളെ പോളിംഗ് ഉദ്യോഗസ്ഥർ...

പോളിങ്ബൂത്തിൽ ആറടി നീളമുള്ള അപ്രതീക്ഷിത അതിഥി ; പേടിച്ച് ഉദ്യോഗസ്ഥരും വോട്ടർമാരും – വനംവകുപ്പുകാരെത്തി...

0
തൃശൂർ: ഒരു അപ്രതീക്ഷിത അതിഥി പോളിംഗ് ബൂത്തിലെത്തിയതോടെ പോളിംഗ് ഉദ്യോഗസ്ഥരും വോട്ട്...