പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ചതുമായി ബന്ധപ്പെട്ട്‌ കോൺഗ്രസ് വക്താവ് പവൻ ഖേരയെ കസ്റ്റഡിയിലെടുത്തു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ചതുമായി ബന്ധപ്പെട്ട്‌ വിമാനത്തിൽനിന്ന് പുറത്താക്കപ്പെട്ട കോൺഗ്രസ് വക്താവ് പവൻ ഖേരയെ കസ്റ്റഡിയിലെടുത്തു. അസം പോലീസാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കാനായി ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പുരിലേക്കു പോകാൻ ഡൽഹി വിമാനത്താവളത്തിൽ എത്തിയപ്പോഴാണു പവൻ ഖേരയെ വിമാനത്തിൽനിന്നു പുറത്താക്കിയത്. ലഗേജ് പരിശോധിക്കണം എന്നായിരുന്നു ആവശ്യം. കേസുള്ളതിനാൽ യാത്ര അനുവദിക്കാനാവില്ലെന്നും ഇൻഡിഗോ വിമാനക്കമ്പനി അറിയിച്ചു.

അതേസമയം പവൻ ഖേരയ്ക്ക് എതിരായ നടപടിയിൽ കോൺഗ്രസ് നേതാക്കൾ വിമാനത്താവളത്തിൽ പ്രതിഷേധിക്കുകയാണ്. മറ്റു നേതാക്കളെല്ലാം വിമാനത്തിൽ കയറിക്കഴിഞ്ഞ ശേഷമാണു ഖേരയെ പുറത്തിറക്കിയത് എന്നാണു റിപ്പോർട്ട്. പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുവെന്ന പരാതിയിൽ പവൻ ഖേരക്കെതിരെ യുപി പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. അദാനി വിഷയവുമായി ബന്ധപ്പെട്ടുള്ള വാർത്താസമ്മേളനത്തിനിടെ നടത്തിയ പരാമർശമാണ് കേസിനാധാരം. നരേന്ദ്ര ദാമോദർദാസ് മോദി എന്നതിനു പകരം നരേന്ദ്ര ഗൗതംദാസ് എന്നാണു ഖേര പറഞ്ഞത്. പ്രധാനമന്ത്രിയുടെ പേരിൽ ദാമോദർദാസ് ആണോ ഗൗതംദാസ് ആണോ ഉള്ളതെന്ന് സമീപം ഇരുന്നയാളോട് ഖേര ചോദിച്ചു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കളവ് പറയുന്ന പ്രതിപക്ഷ നേതാവിൽ നിന്ന് കളവ് പറയുന്ന മുഖ്യമന്ത്രിയായി വി ഡി സതീശൻ...

0
തിരുവനന്തപുരം: കളവ് പറയുന്ന പ്രതിപക്ഷ നേതാവിൽ നിന്ന് കളവ് പറയുന്ന മുഖ്യമന്ത്രിയായി...

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതികൾക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ 15-ലധികം...

0
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ...

ആശ്വാസം , മഴയുടെ തീവ്രത കുറയുന്നു

0
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ മഴക്കെടുതിയില്‍ വലഞ്ഞ കേരളത്തില്‍ മഴയുടെ ശക്തി...

മുത്തങ്ങയിൽ പോലീസ് കോൺസ്റ്റബിൾ അബ്ദുൽ സലാമിനെ വധിക്കാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട എം.ഗീതാനന്ദൻ ഹൈക്കോടതിയിൽ

0
കൽപ്പറ്റ: മുത്തങ്ങയിൽ പോലീസ് കോൺസ്റ്റബിൾ അബ്ദുൽ സലാമിനെ വധിക്കാൻ ശ്രമിച്ച കേസിൽ...