പത്തുദിവസത്തെ കുംഭകാർത്തിക ഉത്സവത്തിന് തെള്ളിയൂർക്കാവ്‌ ഭഗവതി ക്ഷേത്രത്തിൽ കൊടിയേറി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : പത്തുദിവസത്തെ കുംഭകാർത്തിക ഉത്സവത്തിന് തെള്ളിയൂർക്കാവ്‌ ഭഗവതി ക്ഷേത്രത്തിൽ കൊടിയേറി. താന്നിമംഗലത്ത്‌ ഉണ്ണികൃഷ്ണവാര്യർ ആചാര്യനായുള്ള ഭാഗവത സപ്‌താഹയജ്ഞവും നടക്കുന്നുണ്ട്. വ്യാഴാഴ്ച  രാത്രി എട്ടിന് മീനടം ബാബുവിന്‍റെ കഥാപ്രസംഗം. വെള്ളിയാഴ്ച രാവിലെ 10.30ന് ഉത്സവബലി ദർശനം, ഒന്നിന് സമൂഹസദ്യ, 7.30-ന് സ്വരത്രയ ഗ്രൂപ്പിന്റെ ഡാൻസ് എന്നിവ നടക്കും. ശനിയാഴ്ച രാവിലെ പത്തിന് നാരീപൂജയ്ക്ക് പ്രമോദ് നാരായണൻ എം.എൽ.എ., റിട്ട.അധ്യാപിക സുമംഗല എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തും.

10.30-ന് ഉത്സവബലി ദർശനം, 12.30-ന് അന്നദാനം, രാത്രി 8.30-ന് മൂലസ്ഥാനമായ കുറിഞ്ഞിക്കാട്ട്‌ കാവിലേക്ക് കാവടി വിളക്ക് ഘോഷയാത്ര, 11.45-ന് പള്ളിവേട്ട എന്നിവ നടക്കും. കാർത്തിക ദിനമായ ഞായറാഴ്ച രാവിലെ ഏഴിന് സർവൈശ്വര്യപൂജ തുടങ്ങും. പൊങ്കാല ഉദ്‌ഘാടനം ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്.അയ്യർ, ദേവസ്വം ബോർഡ് പ്രസിഡന്‍റ്  കെ. അനന്തഗോപൻ, കെ. ഹരിദാസ് എന്നിവർ ചേർന്ന് എട്ടിന് നിർവഹിക്കും. വൈകിട്ട് മൂന്നിന് തടിയൂർ ശ്രീകണ്ഠേശ്വരം ശിവക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്‌, വൈകിട്ട് അഞ്ചിന് കാർത്തിക എഴുന്നള്ളത്ത്‌, ഒൻപതിന് സുമരാജേഷിന്റെ സംഗീതക്കച്ചേരി, പത്തിന് ആറാട്ട്, 10.30-ന് തിരുവനന്തപുരം മെട്രോ വോയ്‌സിന്റെ ഗാനമേള എന്നിവ നടക്കും.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ എംസി റോഡിൽ തള്ളിയ സംഭവം ; കോൺഗ്രസ് കൗൺസിലർ ആഭ്യന്തര...

0
ആലപ്പുഴ : ചെങ്ങന്നൂരിൽ ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ റോഡിൽ തള്ളിയ സംഭവത്തിൽ...

സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ടെന്നത് അഭ്യൂഹമെന്ന് മന്ത്രി രമേശ്‌ ചെന്നിത്തല

0
കൊച്ചി: പിടികിട്ടാപുള്ളി സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ട് എന്നത് അഭ്യൂഹമാണ് ആഭ്യന്തര മന്ത്രി...

റിമാൻഡ് പ്രതി ജയിൽ ചാടിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാവില്ല

0
ആലുവ: 56 തടവുകാർ ഉൾക്കൊള്ളാവുന്ന ജയിലിൽ 117 പേർ. ആലുവ സബ്ജയിൽ...

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; പ്രതികളുടെ സാന്നിദ്ധ്യം തെളിയിക്കാൻ ഇമേജ് മാച്ചിംഗ്...

0
തിരുവനന്തപുരം: പിണറായിയുടെ വസതിയില്‍ വെച്ച് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ...