നാട്ടിലേക്ക് തിരിച്ചു പോകാൻ പണം ഇല്ല ; കൊച്ചിയിൽ ദുരിത ജീവിതത്തില്‍ റഷ്യൻ വിനോദ സഞ്ചാരി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നാട്ടിലേക്ക് തിരിച്ചു പോകാൻ പണം ഇല്ലാത്തതിനാൽ കൊച്ചിയിൽ ദുരിത ജീവിതത്തിലാണ് ഒരു റഷ്യൻ വിനോദ സഞ്ചാരി. മോസ്കോയിൽ നിന്ന് ഫോർട്ട് കൊച്ചി കാണാനെത്തിയ സലാവത്താണ് താമസ സൗകര്യത്തിനും ഭക്ഷണത്തിനും വരെ വഴിയില്ലാതെ വലയുന്നത്. പല നാടുകൾ കണ്ട ശേഷമാണ് സലാവത് രണ്ടു മാസം മുൻപ് കൊച്ചിയിൽ എത്തിയത്. ഫോർട്ട്‌ കൊച്ചിയിലെ കാഴ്ചകൾ കണ്ടു മടങ്ങാൻ ഒരുങ്ങവേ അപ്രതീക്ഷിതമായി പണം നഷ്ടപ്പെട്ടു. ഇപ്പോൾ ഉണ്ണാനും ഉറങ്ങാനും പ്രദേശവാസികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ഈ 32 കാരൻ. പ്രദേശത്തെ ഒരു ഹോട്ടലിൽ നിന്ന് സൗജന്യമായി കിട്ടുന്ന ഭക്ഷണം മാത്രമാണ് ആശ്രയം.

രാത്രി അടുത്തുള്ള പാർക്കിലാണ് ഉറക്കം. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് സലാവത്തിനെ സഹായിക്കാൻ ഫോർട്ട് കൊച്ചി പോലീസ് ഇടപെട്ടിട്ടുണ്ട്. സലാവത്തിന്‍റെ സഹോദരിയിൽ നിന്നും പോലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു. വൈകാതെ നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുമെന്ന് ഫോർട്ട് കൊച്ചി പോലീസ് വ്യക്തമാക്കി. അന്യനാട്ടിൽ പത്ത് പൈസയിലാത്തെ കുടുങ്ങിയ സലാവത്ത് ഹോട്ടലുടമയുടെ കാരുണ്യം കൊണ്ട് പട്ടിണി കിടിക്കേണ്ടി വന്നില്ല. കേരളം കാണാനെത്തിയ ഈ മനുഷ്യന് തിരിച്ചു പോകും വരെ കിടക്കാനൊരിടമെങ്കിലും ഒരുക്കേണ്ടതായിട്ടുണ്ട്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർട്ടിക്കിൾ 370 ചരിത്രമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: ഏഴ് വർഷങ്ങൾക്ക് മുമ്പ് ഈ ദിവസം ആർട്ടിക്കിൾ 370 ചരിത്രമായെന്ന്...

കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം

0
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ),...

നാല് വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതി ആറു വർഷത്തിന്...

0
പാലക്കാട്: നാല് വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ...

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ശേഷം നിയമനവും ചുമതലയും ലഭിക്കാതെ പുറത്തുനിൽക്കുന്ന കെഎഎസ് ഉദ്യോഗസ്ഥരെ വഴിയാധാരമാക്കില്ലെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ശേഷം നിയമനവും ചുമതലയും ലഭിക്കാതെ പുറത്തുനിൽക്കുന്ന കെഎഎസ്...