മണിമല: അയോഗ്യരെയും,പാര്‍ട്ടിക്കാരെയും തിരുകികയറ്റാനുള്ള ശ്രമം അംഗനവാടി വര്‍ക്കേഴ്‌സ് സെലക്ഷന്‍ കമ്മറ്റി രൂപീകരണം യുഡിഎഫ് ബഹിഷ്‌ക്കരിച്ചു. സെലക്ഷൻ കമ്മറ്റി രൂപീകരണത്തിൽ തർക്കം യു.ഡി.എഫ് അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ചു. മണിമലയിൽ അംഗനവാടി വർക്കർമാരുടെ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി രൂപീകരിക്കുന്ന അഞ്ചംഗ സാമൂഹിക പ്രവർത്തകരുടെ സെലക്ഷൻ കമ്മിറ്റിയിലേക്ക് സിപിഎം, സിപി.ഐ പാർട്ടി ഭാരവാഹികളെ മാത്രം ഉൾപ്പെടുത്തിയ മണിമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നടപടിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ്. അംഗങ്ങൾ മണിമല ഗ്രാമപഞ്ചായത്ത് കമ്മറ്റി ബഹിഷ്കരിച്ചു. പഞ്ചായത്ത് കമ്മറ്റിയുടെ യോഗത്തിൽ യു.ഡി.എഫ്. അംഗങ്ങൾ ഭേദഗതി നിർദ്ദേശിച്ചുവെങ്കിലും പ്രസിഡന്റ് അംഗികരിക്കുവാൻ തയ്യാറായില്ല.
അർഹതയുള്ളവരെ മാറ്റിനിർത്തി പിൻവാതിൽ നിയമനത്തിനു വേണ്ടിയുള്ള ഗൂഢനീക്കമാണ് ഭരണകക്ഷികൾ നടത്തുന്നതെന്ന് എന്ന് യുഡിഎഫ് ആരോപിച്ചു. ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ സ്വന്തം ഇഷ്ടക്കാരെ വിവിധ തസ്തികളിൽ തിരികെ കയറ്റുന്നതിനുള്ള നീക്കത്തെ ശക്തമായി നേരിടുമെന്നും യുഡിഎഫ് അംഗങ്ങൾ അറിയിച്ചു. കമ്മിറ്റി ബഹിഷ്കരണത്തിന് ശേഷം ചേർന്ന യോഗത്തിൽ പി ജെ ജോസഫ് കുഞ്ഞ്, പിജി പ്രകാശ്, ജമീല പി എസ്, മിനി മാത്യു എന്നിവർ പ്രസംഗിച്ചു