കോന്നിയുടെ മലയോര മേഖല ആഹ്ലാദത്തില്‍ : യു.ഡി.എഫ് സര്‍ക്കാര്‍ മൂന്ന് ദീര്‍ഘദൂര ബസുകള്‍ അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കെ.എസ്.ആര്‍.റ്റി.സി ബസ് സര്‍വ്വീസുകള്‍ നിലച്ചുപോയ തണ്ണിത്തോട് ഗ്രാമപഞ്ചായത്തില്‍ നിന്നടക്കം മൂന്ന് ദീര്‍ഘദൂര സര്‍വീസുകള്‍ അനുവദിച്ച് യു.ഡി.എഫ് സര്‍ക്കാര്‍. കരിമാന്‍തോട് – തണ്ണിത്തോട് – തൃശൂര്‍, ആങ്ങമൂഴി – തണ്ണിത്തോട് – തിരുവനന്തപുരം എയര്‍പോര്‍ട്ട്, കരിമാന്‍തോട് – ചെങ്ങന്നൂര്‍ എന്നീ റൂട്ടുകളിലേക്കാണ് പുതിയ ബസുകള്‍ അനുവദിച്ചത്. കോവിഡ്‌ കാലഘട്ടത്തില്‍ തണ്ണിത്തോട് നിന്നും ഉണ്ടായിരുന്ന കെ.എസ്.ആര്‍.റ്റി.സി സര്‍വ്വീസുകള്‍ താത്കാലികമായി നിര്‍ത്തലാക്കിയിരുന്നു. ഇതിന് ശേഷം ജില്ലയിലെ മറ്റ് സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടും തണ്ണിത്തോട് ഭാഗത്തേക്ക് മാത്രം കെ.എസ്.ആര്‍.റ്റി.സി സര്‍വീസ് ആരംഭിച്ചില്ല. ഇതിന് ശേഷം നിരവധി ജനകീയ പ്രക്ഷോഭങ്ങള്‍ നടക്കുകയും കോന്നി എം.എല്‍.എ യുടെ നേതൃത്വത്തില്‍ ഒരു ബസ് വരികയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇതും മുടങ്ങിയിരുന്നു.

ഈ റൂട്ടില്‍ കെ.എസ്.ആര്‍.റ്റി.സി സര്‍വ്വീസ് മുടക്കിയപ്പോള്‍ റൂട്ടുകള്‍ മുഴുവന്‍ സ്വകാര്യ ബസുകള്‍ കയ്യടക്കിയിരുന്നു. ഇതോടെ തണ്ണിത്തോട് പഞ്ചായത്തില്‍ കൂടി ഒരു കെ.എസ്.ആര്‍.റ്റി.സി പോലും ഇല്ലാതെയായി. സര്‍ക്കാരിന് വലിയ ലാഭം നേടിക്കൊടുത്തിരുന്ന സര്‍വീസുകളായിരുന്നു നിലച്ച് പോയത്. ഇതിനാല്‍ തന്നെ കെ.എസ്.ആര്‍.റ്റി.സി ക്ക് വലിയ നഷ്ടവും സംഭവിച്ചിരുന്നു. ഇതിന് ശേഷമാണ് യു.ഡി.എഫ് ഭരണത്തില്‍ എത്തിയപ്പോള്‍ മൂന്ന് ബസുകള്‍ മലയോര മേഖലയിലേക്ക് വീണ്ടും അനുവദിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...

നഷ്ടപ്പെട്ടത് രണ്ട് ജീവനുകൾ; ഷെഡിനുള്ളിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അധികൃതരുടെ വീഴ്ചയെന്ന്...

0
ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ ടാർപോളിൻ ഷെഡിനുള്ളിൽ പ്രസവിച്ച 44-കാരിയും നവജാതശിശുവും...

ഔദ്യോഗിക പരിപാടിയിലേക്ക് ക്ഷണിച്ചില്ല : ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനെതിരെ സ്പീക്കർക്ക് എം.പി പരാതി നൽകി

0
ന്യൂഡൽഹി: ലക്ഷദ്വീപിൽ ഉപരാഷ്ട്രപതി പങ്കെടുത്ത ഔദ്യോഗിക പരിപാടിയിൽ തന്നെ ക്ഷണിക്കാത്തതിൽ ലക്ഷദ്വീപ്...