സര്‍വകലാശാല കാവിവല്‍ക്കരണത്തിന് സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍വകലാശാലകളും കാവിവല്‍ക്കരിക്കാനുള്ള ഒരു നീക്കവും സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍. എം ജി സര്‍വകലാശാലയില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ അടുത്തിടെ വൈസ് ചാന്‍സലറെ നിയമിച്ചതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സര്‍വകലാശാലകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഗവര്‍ണര്‍ ഇടപെടുന്ന കീഴ്വഴക്കം എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയതാണെന്ന് മന്ത്രി വിമര്‍ശിച്ചു. ‘എല്‍ഡിഎഫ് അതിനുള്ള വഴി വെട്ടിക്കൊടുത്തു. കേരളത്തിന്റെ ചരിത്രത്തില്‍ ഇത്തരം ഇടപെടലുകള്‍ മുമ്പുണ്ടായിരുന്നില്ല. വിസി നിയമത്തില്‍ ഗവര്‍ണറും എല്‍ഡിഎഫും തമ്മില്‍ ഒത്തുകളിയുണ്ടായിരുന്നു. തുടക്കത്തില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധമുണ്ടായി. പിന്നീട് അന്നത്തെ മുഖ്യമന്ത്രിയും ഗവര്‍ണറും ഒരുമിച്ച് ചായ സല്‍ക്കാരത്തില്‍ പങ്കെടുത്തതോടെ പ്രതിഷേധം അവസാനിച്ചു. അതിനു ശേഷം ഇരു വിഭാഗവും നിയമനം നടത്തി’ -മന്ത്രി പറഞ്ഞു.

പ്രതിപക്ഷത്തായിരുന്നപ്പോഴും കാവിവല്‍ക്കരണത്തിനെതിരെ യുഡിഎഫ് ശക്തമായ നിലപാട് സ്വീകരിച്ചിരുന്നുവെന്ന് മന്ത്രി പറഞ്ഞു. അതില്‍ ഇപ്പോഴും മാറ്റമില്ല. അത്തരം നീക്കങ്ങള്‍ തടയാന്‍ എല്ലാ മുന്‍കരുതലും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഗവര്‍ണര്‍ വിസിയെ നിയമിച്ചതില്‍ യുഡിഎഫിനെ വിമര്‍ശിക്കേണ്ടതില്ലെന്ന് ബുധനാഴ്ച മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രതികരിച്ചിരുന്നു. എല്‍ഡിഎഫാണ് അത്തരം നീക്കത്തിന് തുടക്കമിട്ടതെന്നും നിലവിലെ സര്‍ക്കാര്‍ വരുന്നതിനു മുമ്പുതന്നെ നിയമന നടപടികളുമായി ഗവര്‍ണര്‍ മുന്നോട്ടുപോയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണപ്പൂക്കളത്തിന്‍റെ ചിത്രം പങ്കുവെച്ച് മതസ്പർദ്ധ ഉണ്ടാക്കുന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ; പോലീസ്...

0
തൊടുപുഴ: മതസ്പർദ്ധ ഉണ്ടാക്കുന്ന വിധം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥന്...

സഹോദരങ്ങളുടെ പേരില്‍ അന്‍പതോളം കേസുകള്‍ ; ഇത്തവണ അറസ്റ്റിലായത് കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ

0
കോഴിക്കോട്: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സഹോദരങ്ങളെ കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ...

ചേന്തിയിൽ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം ; കോണ്‍ഗ്രസ് ജില്ലാ നേതാവ് കസ്റ്റഡിയിൽ

0
തിരുവനന്തപുരം: ചേന്തിയിൽ മുഖ്യമന്ത്രി വി ഡി സതീശന്‍റെ വാഹനം തടഞ്ഞു നിർത്തിയ...

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...