ആൺകോയ്‌മ മുന്നണിയായി യുഡിഎഫ് അധപതിച്ചു : മന്ത്രി ആർ ബിന്ദു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് :  വടകരയിലെ ആർഎംപി നേതാവിന്റെ അധിക്ഷേപ പരാമർശത്തിനെതിരെ മന്ത്രി ആർ ബിന്ദു. പൊതുരംഗത്തുള്ള സ്ത്രീകളെ അവമതിപ്പൊടെ കാണുന്ന മുന്നണിയായി യുഡിഎഫ് അധപതിച്ചു. ആൺകോയ്‌മ മുന്നണിയായി യുഡിഎഫ് അധപതിച്ചുവെന്ന് മന്ത്രി പറഞ്ഞു. സ്ത്രീസമൂഹത്തിന് ക്ഷമിക്കാൻ പറ്റാത്തതാണ് മഞ്ജുവാര്യരെയും ശൈലജ ടീച്ചറെയും അധിക്ഷേപിക്കുന്ന പ്രസ്താവന. ലോക്സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ഉടനീളം കെ കെ ശൈലജ ടീച്ചർക്കെതിരെ ലിംഗനീതിക്ക് തെല്ലുവില കൊടുക്കാതെ നടത്തിയ സൈബർ ആക്രമണങ്ങളുടെ ബുദ്ധികേന്ദ്രം ആരാണെന്ന് വ്യക്തമായിരിക്കുകയാണ്. തിരുത്തൽ ശക്തികളായാണ് കെ കെ രമയടക്കം യുഡിഎഫിലെ സ്ത്രീ നേതൃത്വം നൽകേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രി ആർ ബിന്ദു ഫേസ്ബുക്കിൽ കുറിച്ചത്
പൊതുരംഗത്തുള്ള സ്ത്രീകളെയാകെ അവമതിപ്പോടെ കാണുന്ന ആൺകോയ്മാ മുന്നണിയായി യുഡിഎഫ് അധപ്പതിച്ചു കഴിഞ്ഞുവെന്ന് തെളിയിക്കുന്നതാണ് ആർഎംപി നേതാവിൻ്റെ പ്രസ്താവന. സ്ത്രീസമൂഹത്തിന് ക്ഷമിക്കാൻ പറ്റാത്തതാണ് മഞ്ജുവാര്യരെയും ശൈലജ ടീച്ചറെയും അധിക്ഷേപിക്കുന്ന പ്രസ്താവന. ലോക്സഭാ തെരഞ്ഞെടുപ്പു ഘട്ടത്തിൽ ഉടനീളം കെ കെ ശൈലജ ടീച്ചർക്കെതിരെ ലിംഗനീതിക്ക് തെല്ലുവില കൊടുക്കാതെ യുഡിഎഫ് നടത്തിയ സൈബർ ആക്രമണങ്ങളുടെ ബുദ്ധികേന്ദ്രം ആരാണെന്ന് വ്യക്തമായിരിക്കുകയാണ് ഇതുവഴി. രാഷ്ട്രീയത്തിലായാലും മറ്റു പൊതു പ്രവർത്തനത്തിലായാലും കലാരംഗത്തായാലും സ്ത്രീകളെ അശ്ലീലധ്വനിയോടെ മാത്രം കാണുന്ന മാനസികനിലയാണിത്. അത്തരം മാനസികാവസ്ഥകളിൽ മാറ്റം വരുത്തിയേ തീരൂ. ലിംഗനീതിയുടെ രാഷ്ട്രീയത്തിന് വിലകൽപ്പിക്കുന്നുണ്ടെങ്കിൽ ഈയവസരത്തിൽ തിരുത്തൽ ശക്തികളായാണ് കെ കെ രമ അടക്കമുള്ള യുഡിഎഫിലെ സ്ത്രീ നേതൃത്വം നിൽക്കേണ്ടത്. ന്യായീകരിക്കുകയല്ല, മറിച്ച് തെറ്റു തിരുത്തുകയാണ് വേണ്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗണേഷ് കുമാറിനെ എൻഎസ്എസിൽ നിന്ന് പുറത്താക്കണമെന്ന് കൊട്ടാരക്കര താലൂക്ക് കരയോഗം യൂണിയൻ

0
തിരുവനന്തപുരം: സുകുമാരൻ നായർക്കെതിരായ വിമർശനത്തിൽ കെ ബി ഗണേഷ് കുമാറിനെതിരെ എൻ...

​5 സെക്കൻഡിൽ 800 കിലോമീറ്റർ വേഗത! ഗതാഗത രംഗത്ത് പുതിയ ചരിത്രം കുറിച്ച് ചൈനയുടെ...

0
ബീജിങ്: അഞ്ച് സെക്കന്‍ഡില്‍ 800 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് റെക്കോര്‍ഡിട്ട് ചൈനയിലെ...

വടക്കാഞ്ചേരിയിൽ തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി

0
തൃശൂർ: വടക്കാഞ്ചേരി കുറാഞ്ചേരിയിൽ തെരുവുനായയോട് ക്രൂരത. തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ...

ആയുധപ്പുര കാലിയാകുന്നു; റഷ്യൻ ആക്രമണങ്ങളെ പ്രതിരോധിക്കാൻ അമേരിക്കയുടെ അടിയന്തര സഹായം തേടി സെലെൻസ്കി

0
കീവ്: റഷ്യന്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ പ്രാദേശിക മിസൈല്‍ സഹായം വര്‍ധിപ്പിക്കണമെന്ന് യുഎസിനോട്...