പാലാ യുഡിഎഫില്‍ പൊട്ടിത്തെറി ; സ്വതന്ത്ര കൂട്ടായ്മയുമായി യോജിച്ചു പോകാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം: പാലാ യുഡിഎഫില്‍ പൊട്ടിത്തെറി. നഗരസഭാ ഭരണസമിതിക്ക് നല്‍കുന്ന പിന്തുണ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പിന്‍വലിച്ചു. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രമേയം പാസാക്കി. സ്വതന്ത്ര കൂട്ടായ്മയുമായി യോജിച്ചു പോകാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കി. തുടര്‍കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു.പ്രമേയം ജില്ലാ നേതൃത്വത്തിന് അയക്കുമെന്നും പിന്തുണ പിന്‍വലിക്കാനുള്ള തീരുമാനം കോണ്‍ഗ്രസ് പാര്‍ട്ടി ഒന്നിച്ചെടുത്തതാണെന്നും മണ്ഡലം പ്രസിഡന്റ് തോമസ്‌കുട്ടി പ്രതികരിച്ചു.വിഷയത്തിൽ സംസ്ഥാന നേതൃത്വം അന്തിമ തീരുമാനമെടുക്കും. കേരളാ കോണ്‍ഗ്രസ് എമ്മുമായി സഹകരിക്കില്ലെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.

പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയിലാണ് യുഡിഎഫ് പാലായില്‍ ഭരണം പിടിച്ചത്. നിലവിലെ പ്രതിസന്ധിയില്‍, യുഡിഎഫ് സംസ്ഥാന നേതൃത്വവുമായാണ് തങ്ങള്‍ക്ക് കരാറെന്നാണ് സ്വതന്ത്ര കൂട്ടായ്മയുടെ പ്രതികരണം.കഴിഞ്ഞ ദിവസം നഗരസഭയിലെ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഇറങ്ങിപ്പോയിരുന്നു. ഡിവൈഎഫ്ഐ സമ്മേളനത്തിനായി കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡ് വിട്ടുനല്‍കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് പ്രതിഷേധത്തിന് കാരണമായത്.ബസ് സ്റ്റാന്‍ഡ് വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയം അജണ്ടയില്‍ ഉള്‍പ്പെടുത്തിയതിനെ കോണ്‍ഗ്രസ് എതിര്‍ത്തുവെങ്കിലും കൂടുതല്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പിന്തുണയോടെ അജണ്ട പാസാക്കുകയായിരുന്നു. ഇതോടെയാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേട് ; പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി...

ശിവസൂര്യയെ കുറിച്ച് സൂചനകളില്ല ; കേരളത്തിന് പുറത്തും വ്യാപക തിരച്ചില്‍

0
കണ്ണൂര്‍: പെരിങ്ങത്തൂരില്‍ നിന്ന് കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥി ശിവസൂര്യയ്ക്കായി അന്വേഷണം ഊര്‍ജിതം....

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍...

ബൈക്കിന്റെ ശബ്ദം ചോദ്യം ചെയ്തതിന് മർദ്ദനം ; തൃശൂരിൽ 4 പേർ പിടിയിൽ

0
തൃശൂര്‍: ബൈക്ക് സൈലന്‍സറിന്റെ അമിത ശബ്ദം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ യുവാക്കളെ...