സ്വതന്ത്രനായി തുടരും ; യുഡിഎഫിന്റെ നിലപാടിനൊപ്പം നിൽക്കുമെന്നും വി കുഞ്ഞികൃഷ്ണന്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : സിപിഐഎമ്മിലെ അപചയങ്ങൾക്കെതിരെ പോരാടിയ തനിക്ക് ജനങ്ങൾ നൽകിയ അംഗീകാരമാണ് ഈ വിജയമെന്ന് പയ്യന്നൂരിൽ യുഡിഎഫ് പിന്തുണയോടെ വിജയിച്ച സ്വതന്ത്ര സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണൻ. പാർട്ടിയിലെ തെറ്റുകൾ ചൂണ്ടിക്കാണിച്ചവരെ ക്രൂശിക്കുകയും തെറ്റ് ചെയ്തവരെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് സിപിഐഎം സ്വീകരിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. താൻ ഒരു രാഷ്ട്രീയ പാർട്ടിയിലേക്കും ചേക്കേറില്ല, സ്വതന്ത്രനായി തന്നെ തുടരും. എന്നാൽ യുഡിഎഫിന്റെ നിലപാടുകൾക്കൊപ്പം ഉറച്ചുനിൽക്കും.

ജയിക്കണമെന്ന ലക്ഷ്യത്തോടെയല്ല പോരാട്ടത്തിനിറങ്ങിയത്. സിപിഐഎമ്മിനുള്ളിലെ അടിയൊഴുക്കുകൾ തിരിച്ചറിയുന്നതിൽ നേതൃത്വത്തിന് വീഴ്ച പറ്റി, അത് തനിക്ക് അനുകൂലമായ തരംഗമായി മാറി. താൻ കോൺഗ്രസുകാരനായി എന്ന സിപിഐഎം പ്രചാരണം ജനങ്ങൾ തള്ളി. തെറ്റ് തിരുത്താൻ പാർട്ടി തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ ചെയ്താൽ അത് അവർക്കും കേരളത്തിനും നല്ലതാണ്. ഐക്യ ജനാധിപത്യ മുന്നണിയുടെ ഓഫീസിൽ എത്തിയത് തന്റെ രാഷ്ട്രീയ മര്യാദയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ നിന്ന് ചായ കുടിച്ച് മടങ്ങിയ വയോധികൻ ട്രെയിൻ തട്ടി മരിച്ചു

0
അരൂർ: തീരദേശ റെയിൽപ്പാതയിൽ പാളം മുറിച്ച് കടക്കവേ തീവണ്ടി തട്ടി ഗൃഹനാഥൻ...

അർജുൻ ആയങ്കിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

0
കൊച്ചി : പോലീസിനെയും ആഭ്യന്തരമന്ത്രിയേയും വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിട്ട കേസിൽ അറസ്റ്റിലായ...

17 കാരന്‍ ശിവസൂര്യയുടെ തിരോധനം ; അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു

0
കണ്ണൂര്‍: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധനം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു. തലശ്ശേരി...

വൻകിട ആപ്പുകളോട് മത്സരിച്ച ‘കേരള സവാരി’ക്ക് തിരിച്ചടി

0
കോഴിക്കോട്: എൽ.ഡി.എഫ്. സർക്കാർ തുടക്കമിട്ട ‘കേരള സവാരി’ക്ക് യു.ഡി.എഫ്. സർക്കാരിന്റെ...