ആര്യനാട് : നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന്റെ വിജയാഹ്ലാദത്തിനിടയില്‍ യുഡിഎഫ് മഹിളമുന്നണി സംസ്ഥാന കണ്‍വീനറും ഫോര്‍വേഡ് ബ്ലോക്കിന്റെ വനിത സംഘടനയായ അഗ്രഗാമി മഹിള സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീജ ഹരിയുടെ വീടിന് നേരെ സി.പി.എം ആക്രമണം. വീട്ടിനുള്ളിലേക്ക് ബോംബ് വലിച്ചെറിയുകയായിരുന്നു. സ്ഫോടന ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോള്‍ അക്രമികള്‍ ഓടി രക്ഷപെട്ടു.
പിണറായി വിജയന്റെ ഭരണം വരും നാളുകളില്‍ എങ്ങനെയായിരിക്കും എന്നതിന്റെ ഉദാഹരണമാണ് തന്റെ വീടിനു നേരെ നടന്ന ആക്രമണം എന്ന് സംഭവത്തില്‍ ശ്രീജ ഹരി പ്രതികരിച്ചു. ഇടത് മുന്നണിയുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷം നിരവധി പാര്‍ട്ടി സഖാക്കളാണ് കേരളത്തില്‍ പലയിടത്തും സി.പി.എം ന്റെ സംഘടനാ ഫാസിസത്തിന് ഇരയായിട്ടുള്ളത് എന്ന് ശ്രീജാ ഹരി ചൂണ്ടിക്കാട്ടി. കാട്ടാക്കട ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഭവസ്ഥലത്ത് എത്തി. കുറ്റക്കാര്‍ക്കെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.