പത്തനംതിട്ട: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ഇന്ന് യു.ഡി.എഫ് ന്റെ നേതൃത്വത്തില്‍ നടന്ന ഭരണഘടനാ സംരക്ഷണ ദിനത്തിന്റെ ഭാഗമായുള്ള മനുഷ്യഭൂപടം പത്തനംതിട്ടയില്‍ നിര്‍മ്മിച്ചു. ദേശീയ പൗരത്വഭേദഗതി നിയമം പിന്‍വലിക്കണമെന്നും മതേതരത്വത്തിനു ഭീഷണിയാകുന്ന നരേന്ദ്ര മോദി ഗവണ്‍മെന്‍റിന്റെ നയങ്ങള്‍ക്കെതിരേയും നടന്ന പ്രതിഷേധത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
പ്രവര്‍ത്തകര്‍ കുങ്കുമം, വെള്ള, പച്ച എന്നീ നിറത്തിലുള്ള തൊപ്പികള്‍ അണിഞ്ഞ് ദേശീയപതാക കൈകളിലേന്തി കാശ്മീര്‍ മുതല്‍ കേരളം എന്ന ക്രമത്തില്‍ ദേശീയ പതാകയുടെ വര്‍ണ്ണത്തിലാണ് അണിനിരന്നത്. ആര്‍.എസ്.പി ദേശീയ സെക്രട്ടറിയും മുന്‍ മന്ത്രിയുമായ ഷിബു ബേബി ജോണ്‍ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുകയും പൊതുസമ്മേളനം ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു.
യു.ഡി.എഫ് ചെയര്‍മാന്‍ വിക്ടര്‍ ടി തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്‍റ് ബാബു ജോര്‍ജ്ജ്, യു.ഡി.എഫ് കണ്‍വീനര്‍ പന്തളം സുധാകരന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. കെ. ശിവദാസന്‍ നായര്‍, അഡ്വ. പഴകുളം മധു, കേരളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജോസഫ് എം പുതുശ്ശേരി എക്സ് എം.എല്‍.എ, കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്‍റ് എന്‍.എം രാജു, മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.ഇ. അബ്ദുള്‍ റഹ്മാന്‍, ആര്‍.എസ്.പി ജില്ലാ സെക്രട്ടറി അഡ്വ. ജോര്‍ജ്ജ് വര്‍ഗ്ഗീസ്, പി. മോഹന്‍രാജ്, കേരള കോണ്‍ഗ്രസ് ജേക്കബ് ജില്ലാ പ്രസിഡന്‍റ് സനോജ് മേമന, ശ്രീകോമളന്‍, പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, അഡ്വ. ജയവര്‍മ്മ, എ. ഷംസുദ്ദീന്‍, ഡി.കെ ജോണ്‍, ജോണ്‍. കെ. മാത്യൂസ്, ടി.കെ സാജു, അഡ്വ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, തോപ്പില്‍ ഗോപകുമാര്‍, കെ. പ്രതാപന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണ്ണാദേവി, സമദ് മേപ്രത്ത്, ടി.എ ഹമീദ്, കെ. ജാസിംകുട്ടി, ജി. രഘുനാഥ്, എം.സി ഷെറീഫ്, അബ്ദുള്‍ കലാം ആസാദ്, തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു.
https://www.facebook.com/mediapta/videos/2700234203406337/