വെള്ളിയാഴ്ച വൈകിട്ടോടെ വിമാനമാര്‍ഗം ഇന്ത്യക്കാരെ ഒഴിപ്പിക്കാനൊരുങ്ങി ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

ബെയ്ജിങ്: കൊറോണ വൈറസ് ബാധയുടെ പ്രഭവകേന്ദ്രമായ വുഹാന്‍ നഗരത്തില്‍നിന്ന് ഇന്ത്യക്കാരെ വെള്ളിയാഴ്ച ഒഴിപ്പിക്കാനൊരുങ്ങി ഇന്ത്യ. കൊറോണ വൈറസ് ബാധ ഏറ്റവും രൂക്ഷമായ ഹുബൈ പ്രവിശ്യയില്‍നിന്ന് ഇന്ത്യക്കാരെ രണ്ട് വിമാനങ്ങള്‍ ഉപയോഗിച്ച്‌ നാട്ടിലെത്തിക്കുന്നതിനുള്ള അനുമതിയാണ് ചൈനയോട് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.

വെള്ളിയാഴ്ച വൈകിട്ടോടെ വിമാനമാര്‍ഗം ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകളാണ് നടത്തുന്നതെന്ന് ബെയ്ജിങ്ങിലെ ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. വുഹാന്‍ നഗരത്തിലും സമീപ പ്രദേശത്തുമുള്ള ഇന്ത്യക്കാരെയാവും ആദ്യ വിമാനത്തില്‍ ഒഴിപ്പിക്കുക. ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെന്നാണ് സൂചന. ബുബൈ പ്രവിശ്യയുടെ മറ്റുഭാഗങ്ങളില്‍ ഉള്ളവരെയാവും രണ്ടാമത്തെ വിമാനത്തില്‍ ഒഴിപ്പിക്കുക.

കൊറോണ വൈറസ് ബാധിച്ച്‌ ചൈനയില്‍ മരിച്ചവരുടെയെണ്ണം 170 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ 38 ലേറെപ്പേര്‍ മരിച്ചത് ഹുബൈ പ്രവിശ്യയിലാണ്. 1700ലേറെ പേര്‍ക്ക് പുതുതായി വൈറസ് ബാധിച്ചതായും ചൈനീസ് അധികൃതര്‍ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​സി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച് സോനം വാങ്ചുക്ക്; ഡൽഹി ജന്തർ മന്തറിൽ നിരാഹാര സമരത്തിന് ഒരുങ്ങുന്നു

0
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരായ സിജെപി പ്രതിഷേധത്തിന് പിന്തുണയുമായി നിരാഹാര സമരം പ്രഖ്യാപിച്ച്...

അമ്മക്ക് വീഡിയോ സന്ദേശം അയച്ച് നീറ്റ് വിദ്യാർത്ഥി ജീവനൊടുക്കി

0
മുംബൈ: മഹാരാഷ്ട്രയിലെ ഹിംഗോളിയിൽ നീറ്റ് ഉദ്യോഗാർത്ഥി പരീക്ഷക്ക് പിന്നാലെ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ...

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ; ജൂണ്‍ 28ന് മന്ത്രി പി.സി വിഷ്ണുനാഥ് ജില്ലാതല ഉദ്ഘാടനം...

0
പത്തനംതിട്ട: പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജില്ലാതല ഉദ്ഘാടനം ജൂണ്‍ 28 രാവിലെ...

സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ പൂര്‍ത്തിയാക്കി പത്തനംതിട്ടയില്‍ 18,679 കുടുംബങ്ങള്‍

0
പത്തനംതിട്ട: ദേശീയ സെന്‍സസ് 2027 ന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ ഇതുവരെ...