ചരിത്രം തിരിച്ചൊഴുക്കില്ലാത്ത പ്രയാണമാണ് : മിസോറാം ഗവർണ്ണർ അഡ്വ: പി.എസ് ശ്രീധരൻപിള്ള

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: ചരിത്രം തിരിച്ചൊഴുക്കില്ലാത്ത പ്രയാണമാണെന്ന് മിസോറാം ഗവർണ്ണർ അഡ്വ: പി.എസ് ശ്രീധരൻപിള്ള പറഞ്ഞു. 2019-ലെ ബോധിനി പുരസ്കാരങ്ങൾ വിതരണം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഇഛാശക്തിയുള്ള രാഷ്ട്രീയ നേതാക്കളെയാണ് സമൂഹത്തിനാവശ്യം. രാഷ്ട്രീയത്തിനതീതമായി മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുവാൻ കഴിയണം. ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം മഹാപ്രവാഹത്തിന്റെ ഗതി പ്രവാഹമാണ് നാടിന്റെ സ്പന്ദനം എന്നും അദ്ദേഹം പറഞ്ഞു.

കർമ്മ ബോധിനി, കലാബോധിനി, അക്ഷര ബോധിനി, ബോധിനി പ്രഭാ എന്നീ പുരസ്കാകാരങ്ങൾ യഥാക്രമം എൻ.കെ.സുകുമാരൻ നായർ, മധുരാഘവൻ, ബിന്ദു.ആർ തമ്പി, സി. മായമ്മ, എന്നിവർക്ക് ഗവർണർ വിതരണം ചെയ്തു. ബോധിനി ഡയറക്ടർ കെ.ആർ പ്രഭാകരൻ നായർ രചിച്ച കാലത്തിനൊപ്പം എന്ന ഗ്രന്ഥത്തിന്റെ പ്രകാശന കർമ്മവും അദ്ദേഹം  നിർവ്വഹിച്ചു. ഇതോടൊപ്പം 22 പ്രമുഖ വ്യക്തികളെ ചടങ്ങിൽ ആദരിച്ചു. വണ്ടിമല ദേവസ്ഥാൻ ആഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ സജി ചെറിയാൻ എം എൽ എ അദ്ധ്യക്ഷത വഹിച്ചു. ചരിത്രകാരൻ ഡോ.എം.ജി ശശിഭൂഷൺ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ ചെയർമാൻ കെ.ഷിബു രാജൻ, കവി ഒ.എസ് ഉണ്ണികൃഷ്ണൻ, സാഹിത്യകാരി മേഘാ സുധീർ, ബോധിനി ഡയറക്ടർ കെ.ആർ പ്രഭാകരൻ നായർ എന്നിവർ പ്രസംഗിച്ചു.  ഇതോടനുബന്ധിച്ച് ബോധിനി പ്രഭാകരൻ നായർ ഏകദിന ഉപവാസം നടത്തിയിരുന്നു. ദേശീയ സ്വാതന്ത്രസമരവും മഹാത്മ ഗാന്ധിയും എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാറും നടത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...