കാട്ടുതീ പടര്‍ന്നതിന്റെ പേരില്‍ നാട്ടുകാരെ വീട്ടില്‍ കയറി വിറപ്പിക്കുവാനാണ് നീക്കമെങ്കില്‍ നടക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

ചിറ്റാര്‍ : കിഴക്കൻ മലയോര പ്രദേശങ്ങളിൽ കാട്ട് തീ പടർന്നതിന്റെ പേരില്‍ വനത്തിനു സമീപം താമസിക്കുന്നവരെ  വീട്ടിൽ കയറി ഭീഷണിപ്പെടുത്തുന്ന ഫോറസ്റ്റ് ഓഫീസർമാരുടെ നടപടിയില്‍ യൂത്ത് കോൺഗ്രസ് പ്രതിഷേധം രേഖപ്പെടുത്തി. വേനൽക്കാലത്തിനു മുമ്പ് ഫയർ ലൈൻ തെളിച്ച് കാട്ടുതീ ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കേണ്ടത് വനം വകുപ്പ് ഉദ്യോഗസ്ഥരാണ്. എന്നാല്‍ ഇതിനു തുനിയാതെ നാട്ടുകാരെ വീട്ടില്‍ കയറി വിറപ്പിക്കുവാനാണ് നീക്കമെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

ഇന്ന് യൂത്ത് കോൺഗ്രസിന്റെയും കോൺഗ്രസ്സിന്റെയും നേതൃത്വത്തിൽ കൊച്ചുകോയിക്കൽ ഫോറസ്റ്റ് ഓഫീസിൽ എത്തി തങ്ങളുടെ പ്രതിഷേധമറിയിച്ചിട്ടുണ്ടെന്നും ഇനിയും ഇത്തരം നടപടികൾ ഉണ്ടാകില്ല എന്ന് ഉറപ്പ്‌ നല്‍കിയിട്ടുണ്ടെന്നും കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻറ് ജോയൽ മാത്യു മുക്കരണത്ത്, തണ്ണിത്തോട് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻറ് ഷമീർ തടത്തിൽ എന്നിവര്‍ പറഞ്ഞു. മ

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...