പ്രമാടം ഗ്രാമ പഞ്ചായത്തിലേക്ക് യുഡിഎഫ് മാർച്ചും ഉപരോധവും സംഘടിപ്പിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : പ്രമാടം പഞ്ചായത്ത് ഭരണസമിതിക്കെതിരെ യുഡിഎഫ് നേതൃത്വത്തിൽ ഓഗസ്റ്റ് നാലിന് പഞ്ചായത്ത് ഓഫീസ് മാർച്ചും ഉപരോധവും സംഘടിപ്പിക്കാൻ കോൺഗ്രസ് നേതൃസമ്മേളനം തീരുമാനിച്ചു.
ഗ്രാമപഞ്ചായത്തിൽ നിലനിൽക്കുന്ന ഗുരുതരമായ അഴിമതിക്കും സ്വജനപക്ഷപാതത്തിനും പദ്ധതി നിർവഹണത്തിലെ അപാകതകൾക്കെതിരെ യാണ്അതിശക്തമായ സമരപരിപാടികൾ . തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സർക്കാർ വിഹിതം ഗവൺമെൻറ് വെട്ടിക്കുറച്ച് അതിനെതിരായി കൂടിയാണ് സമരം.ആൻറ്റോ ആൻറണി എംപി പ്രാദേശിക വികസന ഫണ്ടിൽ നിന്നും കാത്തിരിപ്പ് കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ഫണ്ട് അനുവദിച്ചിട്ടുണ്ട് മാസങ്ങളായിട്ടും പഞ്ചായത്ത് ഭരണസമിതി അതിന് അനുവാദം നൽകിയിട്ടില്ല.
പ്രാദേശികമായി വികസനഫണ്ട് അനുവദിക്കുന്നതിലും പഞ്ചായത്ത് ഭരണസമിതി ഗുരുതരമായ വിവേചനം ആണ് കാണിക്കുന്നത് എന്നും യോഗം ആരോപിച്ചു.
മണ്ഡലം പ്രസിഡൻറ് കെ വിശ്വംഭരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഉപാധ്യക്ഷൻ അഡ്വക്കേറ്റ് വെട്ടൂർ ജ്യോതി പ്രസാദ് ഉദ്ഘാടനം ചെയ്തു. ഡിസിസി വൈസ് പ്രസിഡൻറ് റോബിൻ പീറ്റർ ജനറൽ സെക്രട്ടറിമാരായ എം വിഫിലിപ്പ് ,എം എസ് പ്രകാശ് ബ്ലോക്ക് പ്രസിഡണ്ട് എസ് സന്തോഷ് കുമാർ ഭാരവാഹികളായ എം കെ മനോജ്, ജോസ് പനച്ചിക്കൽ ,ബിജു വട്ടക്കുളഞ്ഞി ,നിഖിൽ ചെറിയാൻ , കെ മനോഹരൻ സോണി എം ജോസ്, റോബിൻ മോൻസി, രമാദേവി, ശ്രീകല നായർ ,വിഷ്ണു കുമാർ, എം എ രാജൻ എന്നിവർ പ്രസംഗിച്ചു. ആഗസ്റ്റ് 11ന് കോന്നിയിൽ നിന്നും പ്രമാടം മണ്ഡലത്തിലൂടെ വരുന്ന ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പ്രൊഫസർ സതീഷ് കൊച്ചുപറമ്പിൽ നയിക്കുന്ന പദയാത്ര വൻ വിജയമാക്കാനും യോഗം തീരുമാനിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...