കലഹങ്ങള്‍ക്കിടെ യു.ഡി.എഫിന്റെ നേതൃയോഗം ഇന്ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഡി സി സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഉടലെടുത്ത കലഹങ്ങള്‍ക്കിടെ യു ഡി എഫിന്റെ നേതൃയോഗം ഇന്ന് ഉച്ചക്ക് 2.30 ന് തിരുവനന്തപുരത്ത് നടക്കും. കോണ്‍ഗ്രസില്‍ മുതിര്‍ന്ന നേതാക്കള്‍ പരസ്പരം ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നതിലുള്ള ആശങ്ക ലീഗ് അടക്കമുള്ള ഘടകക്ഷികള്‍ ഉന്നയിച്ചേക്കും. തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച്‌ കൃത്യമായ വിലയിരുത്തല്‍ നടക്കാത്തതും ചര്‍ച്ചയാകും.

തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച്‌ കോണ്‍ഗ്രസിന്റെ അന്വേഷണ സമിതി കണ്ടെത്തിയ കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. യു ഡി എഫ് യോഗത്തിന് മുന്നോടിയായി ആര്‍ എസ് പിയുമായി കോണ്‍ഗ്രസ് നേതൃത്വം ഇന്ന് ഉഭയകക്ഷി ചര്‍ച്ച നടത്തും. കെ സുധാകരനും വി.ഡി സതീശനും കോണ്‍ഗ്രസ് നേതൃത്വത്തിലെത്തിയ ശേഷമുള്ള ആദ്യ സമ്പൂര്‍ണ യു ഡി എഫ് യോഗമാണ് ഇന്ന് നടക്കുന്നത്. തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ചുള്ള കെ പി സി സി അവലോകന റിപ്പോര്‍ട്ടില്‍ പാര്‍ട്ടിക്കെതിരായ പരാമര്‍ശങ്ങളില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം അതൃപ്തരാണ്. ഇക്കാര്യം ജോസഫ് വിഭാഗം മുന്നണി യോഗത്തില്‍ ഉയര്‍ത്തിക്കാട്ടും. കെ റെയില്‍ സംബന്ധിച്ച നിലപാടും യോഗത്തില്‍ ചര്‍ച്ചയാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...