പത്തനംതിട്ട : അഴിമതി ആരോപണം നേരിടുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെച്ച് അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ടും വർദ്ധിച്ചു വരുന്ന വിലക്കയറ്റം, സർക്കാരിന്റെ കെടുകാര്യസ്ഥത എന്നിവയ്ക്കുമെതിരെ ഒക്ടോബർ 18- ന് യു.ഡി.എഫ് സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന സെക്രട്ടറിയേറ്റ് ഉപരോധത്തിന്റെ മുന്നോടിയായി മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 15 ഞായറാഴ്ച്ച മലയാലപ്പുഴയിൽ പ്രചരണ പദയാത്ര നടത്തും.
ഉച്ചക്ക് രണ്ട് മണിക്ക് അമ്പലം ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന പദയാത്ര ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യും. മണ്ഡലം ചെയർമാൻ ദിലീപ്കുമാർ പൊതീപ്പാട് അദ്ധ്യക്ഷത വഹിക്കും. ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, ഐ.എൻ.റ്റി യു.സി ജില്ലാ പ്രസിഡന്റ് ജ്യോതിഷ്കുമാർ മലയാലപ്പുഴ എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. കാഞ്ഞിരപ്പുറ, ആനശാരിക്കൽ, പൊതീപ്പാട്, റേഷൻകട ജംഗ്ഷൻ, മുക്കുഴി എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് പദയാത്ര വൈകിട്ട് ആറ് മണിക്ക് പുതുക്കുളത്ത് സമാപിക്കും. സമാപന സമ്മേളനം കെ.പി.സി.സി സെക്രട്ടറി അഡ്വ. എൻ. ഷൈലാജ് ഉദ്ഘാടനം ചെയ്യും. കോൺഗ്രസ്,ഘടകകക്ഷി നേതാക്കൾ പ്രസംഗിക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























