അമിത വൈദ്യുതി ബില്ല് : ലൈറ്റണച്ച് യുഡിഎഫ് പ്രതിഷേധം – വെള്ളിയാഴ്ച ബില്ല് കത്തിക്കല്‍ സമരം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അമിത വൈദ്യുതി ബില്ലിനെതിരെ രാത്രി മൂന്ന് മിനിട്ട് വൈദ്യുതി വിളക്കുകള്‍ അണച്ച് യുഡിഎഫിന്റെ പ്രതിഷേധം. ഉപഭോക്താക്കളെ കൊള്ളയടിക്കുന്ന കെഎസ്ഇബിയുടെ നടപടി തിരുത്തിയില്ലെങ്കില്‍ വലിയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നല്‍കി. കൊവിഡിന്റെ മറവില്‍ വൈദ്യുതി ബോര്‍ഡ് ജനങ്ങളെ വെല്ലുവിളിക്കുന്നുവെന്നാരോപിച്ചാണ് യുഡിഎഫ്  ലൈറ്റ്‌സ് ഓഫ് കേരള എന്ന പേരില്‍ സമരപരിപാടി സംഘടിപ്പിച്ചത്. രാത്രി മൂന്ന് മിനിട്ട് നേരം വൈദ്യുതി വിളക്കുകള്‍ അണച്ചു. നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധ പരിപാടിയില്‍ പങ്കാളികളായി.

അമിത വൈദ്യുതി ബില്ലിനെതിരെ ലഭിച്ച പരാതികളില്‍ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമേ വസ്തുതയുള്ളുവെന്നാണ് കെഎസ്ഈബിയുടെ നിലപാട്. ഇത് ശരിയെല്ലെന്നാണ് പ്രതിപക്ഷ ആരോപണം. ബിപിഎല്ലുകാരുടെ ലോക്ഡൗണ്‍ കാലത്ത ബില്ല് എഴുതിതള്ളണം. മറ്റുള്ളവര്‍ക്ക് 30 ശതമാനം ഇളവ് നല്‍കണം എന്നും യുഡിഎഫ് ആവശ്യപ്പെട്ടു. അമിതവൈദ്യുതി ബില്ലിനെതിര കെപിസിസിയുടെ  ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച തുടര്‍സമരം സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വൈകിട്ട് വീട്ടമ്മമാര്‍ വീടുകള്‍ക്ക് മുന്നില്‍ വൈദ്യുതി ബില്ല് കത്തിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...