15 വയസ്സില്‍ താഴെയുള്ളവര്‍ക്കും പാസ്പോര്‍ട്ടിന് പോലീസ് പരിശോധന നിര്‍ബന്ധം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: 15 വയസ്സില്‍ താഴെയുള്ളവര്‍ക്കും പാസ്പോര്‍ട്ടിന് ഇനി പോലീസ് പരിശോധന നിര്‍ബന്ധം. പാസ്പോര്‍ട്ട് ലഭിക്കേണ്ട കുട്ടിയോ അപേക്ഷ നല്‍കിയ മാതാപിതാക്കളോ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോയെന്നാണ് പോലീസ് പരിശോധിക്കേണ്ടത്.

മാതാപിതാക്കള്‍ക്ക് പാസ്പോര്‍ട്ട് ഉണ്ടെങ്കില്‍ അതിന്റെ അടിസ്ഥാനത്തില്‍ കുട്ടികളുടെ പൗരത്വം ഉറപ്പുവരുത്തി പാസ്പോര്‍ട്ട് നല്‍കിയിരുന്ന രീതി പോരെന്നാണു കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. കേരളത്തില്‍ പ്രത്യേക ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് പോലീസ് പാസ്പോര്‍ട്ട് പരിശോധന നടത്തുന്നത്. കുട്ടികള്‍ക്കുകൂടി പരിശോധന ബാധകമാക്കുമ്പോള്‍ ഇതില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചു പോലീസിനു നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ല.

അതേസമയം തത്കാല്‍ പാസ്പോര്‍ട്ടിനു പോലീസ് പരിശോധന ആവശ്യമില്ല. അതിനു ജനന സര്‍ട്ടിഫിക്കറ്റും 2 ഔദ്യോഗിക രേഖകളും ഹാജരാക്കണം. 5 വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ ഭൂരിഭാഗത്തിനും ജനന സര്‍ട്ടിഫിക്കറ്റ് മാത്രമേ ഉണ്ടാകൂ എന്നതിനാല്‍ തത്കാല്‍ പാസ്പോര്‍ട്ടിനും അപേക്ഷിക്കാനാകില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...