തിരുവനന്തപുരം : വിവാദം കടുക്കുന്നതിനിടെ സംസ്ഥാനത്ത് മരംമുറി നടന്ന സ്ഥലങ്ങളിൽ സന്ദർശനം നടത്താനൊരുങ്ങി യുഡിഎഫ് സംഘം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിൽ ഈ മാസം 17ന് ഒരു സംഘം വയനാട് സന്ദർശിക്കും. ടി എൻ പ്രതാപന്റെ നേതൃത്വത്തിൽ അതേ ദിവസം മറ്റൊരു സംഘം തൃശ്ശൂർ, പാലക്കാട് ജില്ലകൾ സന്ദർശിക്കും. ബെന്നി ബെഹന്നാന്റെ നേതൃത്വത്തിൽ എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളും യുഡിഎഫ് സംഘം സന്ദർശിക്കും.
യുഡിഎഫ് സംഘം മരം മുറി നടന്ന സ്ഥലങ്ങൾ 17ന് സന്ദർശിക്കും ; വയനാട്ടിലേക്ക് വി.ഡി സതീശൻ നേതൃത്വം നൽകും
RECENT NEWS
Advertisment