യുഡിഎഫ് വടശ്ശേരിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി

For full experience, Download our mobile application:
Get it on Google Play

വടശ്ശേരിക്കര : ആന്റോ ആന്റണി എംപിയുടെ ഫണ്ടിൽനിന്ന്‌ വടശ്ശേരിക്കര പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ അനുവദിച്ച മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് ഭരണസമതി തീരുമാനം എടുക്കാത്തതിൽ പ്രതിഷേധിച്ച് യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. പേഴുംപാറ, വലിയകുളം, കരിമ്പനാംകുഴി എന്നിവിടങ്ങളിൽ അനുവദിച്ച ലൈറ്റുകൾക്കാണ് ഭരണസമിതിയുടെ അനുമതി നൽകാൻ വൈകിക്കുന്നത്. മുമ്പും ഇത്തരത്തിൽ പഞ്ചായത്ത് ഭരണസമിതിയുടെ ഭാഗത്തുനിന്ന് സമീപനം ഉണ്ടായിട്ടുണ്ടെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞു.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സിബി താഴത്തില്ലത്ത് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് മണ്ഡലം പ്രസിഡന്റ് കെ.ഇ. തോമസ് അധ്യക്ഷത വഹിച്ചു. മണിയാർ രാധാകൃഷ്ണൻ, എ.വി. ആനന്ദൻ, സ്വപ്ന സുസൻ ജേക്കബ്‌, ഭദ്രൻ കല്ലയ്ക്കൽ, ഷാജി ശമുവേൽ, ഷീല മാനാപ്പള്ളിൽ, കൊച്ചുമോൻ മുള്ളമ്പാറ, ഗോപാലകൃഷ്ണൻനായർ തുടങ്ങിയവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയനാട് ദുരന്തബാധിതർക്കായുള്ള മുഴുവൻ വീടുകളുടെ നിർമാണം ഒക്ടോബർ അവസാനത്തോടെ പൂർത്തിയാകുമെന്ന് ടി. സിദ്ദിഖ്

0
തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് നിർമാണം മികച്ച രീതിയിൽ മുന്നോട്ട് പോകുകയാണെന്നും...

ഒറ്റപ്പാലത്ത് ലിഫ്റ്റിൽ കുടുങ്ങിയ സ്ത്രീയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

0
പാലക്കാട്: ഒറ്റപ്പാലത്ത് ലിഫ്റ്റിൽ കുടുങ്ങിയ സ്ത്രീയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. പതിനേഴാം നിലയിൽ...

കൂട്ടിരിപ്പിനെത്തിയ 16 കാരിക്ക് നേരെ ലിഫ്റ്റിൽ ലൈംഗികാതിക്രമം ; നഴ്സിങ് ഓഫീസർ അറസ്റ്റിൽ

0
കൊല്ലം: ഇഎസ്‌ഐ ആശുപത്രിയിൽ കൂട്ടിരിപ്പിനെത്തിയ പതിനാറുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ നഴ്സിങ്...

അബുദാബിയിൽ നിന്ന് പറന്ന എയർഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിങ്ങിന് തൊട്ടുമുമ്പ് വീണ്ടും പറന്നുയർന്നു

0
അബുദാബി: അബുദാബിയിൽ നിന്ന് പറന്ന എയർഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിങ്ങിന് തൊട്ടുമുമ്പ്...