പള്ളിക്കൽ പഞ്ചായത്തിലെ യുഡിഎഫ് അംഗങ്ങൾ അടൂർ വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ചു

For full experience, Download our mobile application:
Get it on Google Play

പള്ളിക്കൽ : പഞ്ചായത്തിൽ ജൽ ജീവൻ പദ്ധതിക്കായി പൈപ്പിടാനെടുത്ത റോഡുകൾ മിക്കതും തകർന്ന അവസ്ഥയില്‍. ടാങ്ക് നിർമിക്കാൻ വാങ്ങിയ സ്ഥലം ഉപയോഗിക്കാൻപറ്റാത്ത അവസ്ഥയിലുമായി.
ഇതിൽ പ്രതിഷേധിച്ച് പള്ളിക്കൽ ഗ്രാമപ്പഞ്ചായത്തിലെ യുഡിഎഫ് അംഗങ്ങളുടെ നേതൃത്വത്തിൽ അടൂർ വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ചു. വ്യാഴാഴ്ച രാവിലെ 11.15-ന് തുടങ്ങിയ ഉപരോധം ഒന്നര മണിക്കൂർ നീണ്ടുനിന്നു. ഒടുവിൽ എത്രയുംവേഗം റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്തണമെന്ന പഞ്ചായത്തംഗങ്ങളുടെ ആവശ്യത്തിൽ നടപടിയായി. പള്ളിക്കൽ ഗ്രാമപ്പഞ്ചായത്തിലെ മിക്ക വാർഡുകളിലെയും റോഡരികിൽ പൈപ്പിടാനെടുത്ത കുഴികൾ ശരിക്കും മണ്ണിട്ടുമൂടിയിട്ടില്ല.

ഇതുകാരണം റോഡിലെ ടാറും കോൺക്രീറ്റുമൊക്കെ ഇളകിത്തുടങ്ങി. ഒട്ടേറെത്തവണ വാട്ടർ അതോറിറ്റിയിൽ പരാതി പറഞ്ഞിട്ടും ഒരു നടപടിയും അധികൃതർ സ്വീകരിച്ചില്ല. കൂടാതെ ജൽജീവൻ പദ്ധതി നടപ്പാക്കാനെടുത്ത സ്ഥലത്ത് വാഹനങ്ങൾ ചെല്ലാൻ പ്രയാസമായതിനാൽ ടെണ്ടറെടുക്കാൻ വന്നവർ തിരികെപ്പോയതായും യുഡിഎഫ് പഞ്ചായത്തംഗങ്ങൾ ആരോപിക്കുന്നു. പഞ്ചായത്തംഗങ്ങളായ മുണ്ടപ്പള്ളി സുഭാഷ്, ജി. പ്രമോദ്, റോസമ്മ സെബാസ്റ്റ്യൻ, ദിവ്യാ അനീഷ്‌, രഞ്ജിനി കൃഷ്ണകുമാർ, യുഡിഎഫ് അടൂർ നിയോജകമണ്ഡലം കൺവീനർ പഴകുളം ശിവദാസൻ, ജയകൃഷ്ണൻ പള്ളിക്കൽ, ശ്രീരാജ് ഈരിക്കൽ,
അനന്തു ബാലൻ, അരുൺ ബി. കുറുപ്പ് എന്നിവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുകെയിൽ അഭയാർഥികളെന്ന് തെറ്റിദ്ധരിച്ച് പാക് ജൂനിയർ ക്രിക്കറ്റ് ടീമിനെ വളഞ്ഞ് പ്രതിഷേധക്കാർ

0
ലണ്ടൻ : യുകെയിൽ പര്യടനം നടത്തുന്ന പാകിസ്ഥാൻ അണ്ടർ-19 ക്രിക്കറ്റ് ടീം...

2027-ലെ സെൻസസ് പ്രക്രിയയുടെ ലക്ഷ്യങ്ങൾ പൂർണമായും വഴിതെറ്റിയെന്നും ഇതിന് പിന്നിലെ ഉദ്ദേശ്യം തികച്ചും ദുരൂഹമാണെന്നും...

0
ന്യൂഡൽഹി: വരാനിരിക്കുന്ന 2027-ലെ സെൻസസ് പ്രക്രിയയുടെ ലക്ഷ്യങ്ങൾ പൂർണമായും വഴിതെറ്റിയെന്നും ഇതിന്...

പിഎം ശ്രീ : പദ്ധതിയിൽ അന്തിമ തീരുമാനമായില്ല, കരിക്കുലത്തിൽ കേന്ദ്ര ഇടപെടൽ അനുവദിക്കില്ല ;...

0
തിരുവനന്തപുരം : പി എം ശ്രീ വിഷയത്തിൽ അന്തിമ തീരുമാനം ആയില്ലെന്ന്...

പിണറായി വിജയനെതിരെ കേസെടുക്കുന്ന കാര്യത്തിൽ എടുത്തുചാടി തീരുമാനമില്ലെന്ന് സണ്ണി ജോസഫ്

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കുന്ന കാര്യത്തിൽ എടുത്തുചാടി തീരുമാനമില്ലെന്ന്...