എസ്.സി – എസ്. ടി ഫണ്ട് തട്ടിപ്പിൽ അന്വേഷണം നടന്നത് നഗരസഭയുടെ പരാതിയിലെന്ന് മേയർ ആര്യാ രാജേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എസ്.സി – എസ്. ടി ഫണ്ട് തട്ടിപ്പിൽ അന്വേഷണം നടന്നത് നഗരസഭയുടെ പരാതിയിലെന്ന് മേയർ ആര്യാ രാജേന്ദ്രൻ. കക്ഷി രാഷ്ട്രീയം നോക്കില്ല. അഴിമതി നടത്തുന്ന ആരെയും സംരക്ഷിക്കില്ലെന്നും അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും ആര്യാ രാജേന്ദ്രൻ വ്യക്തമാക്കി. വിഷയങ്ങളിൽ പരിഹാരം കാണുന്നതിനാണ് കൗൺസിൽ യോഗം ചേരുന്നത്. നഗരസഭ എന്നും അഴിമതിക്കെതിരെയാണ്. അതിൽ വിട്ടുവീഴ്ച ഇല്ലാതെ തന്നെ മുന്നോട്ട് പോകുമെന്നും മേയർ വ്യക്തമാക്കി. താൻ വലിയ രീതിയിൽ വ്യക്തിഹത്യ നേരിടുന്നു. ജനപ്രതിനിധികളും മനുഷ്യരാണെന്നും മേയർ പറഞ്ഞു.

സമയ ബന്ധിതമായി അന്വേഷണം നടക്കുകയാണ്. നഗരസഭയുടെ പരാതിയിലാണ് പ്രതികളെ പിടികൂടിയത്. കേന്ദ്ര ഇടപെടലിലാണ് പ്രതികൾ പിടിയിലായതെന്ന ബിജെപിയുടെ വാദം തെറ്റാണെന്നും മേയർ വ്യക്തമാക്കി. പ്രതികൾ പിടിയിലായപ്പോൾ അവകാശവാദമുന്നയിക്കുകയാണ് ബി ജെ പി. കേന്ദ്രം എന്ത് നടപടി സ്വീകരിച്ചു എന്ന് ബിജെപി വ്യക്തമാക്കണം. അഴിമതിക്കെതിരെ രാഷ്ട്രീയം നോക്കാതെയാണ് നടപടി. പ്രതിപക്ഷ കൗൺസിലർമാർക്കടക്കം പങ്കുണ്ടോയെന്നതിൽ കൂടുതൽ അന്വേഷണം വേണമെന്നും ആര്യാ രാജേന്ദ്രൻ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊണ്ടി മുതലോടു കൂടി പിടിക്കപ്പെട്ട കള്ളൻ സിംപതി കിട്ടാൻ വേണ്ടി കരയുന്നത് പോലെയാണ് പി.എ...

0
കൊച്ചി: തൊണ്ടി മുതലോടു കൂടി പിടിക്കപ്പെട്ട കള്ളൻ സിംപതി കിട്ടാൻ വേണ്ടി...

ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് പി ചിദംബരം

0
ഡൽഹി: സമീപകാലത്ത് നടന്ന ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമാണ്...

തൃക്കളയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ ഭൂമി വ്യാജ പട്ടയങ്ങൾ നിർമ്മിച്ച് തട്ടിയെടുത്തെന്ന് ആരോപിച്ചുള്ള കേസിൽ...

0
ന്യൂഡൽഹി: മലപ്പുറം ജില്ലയിലെ അരീക്കോട് കീഴുപറമ്പ് തൃക്കളയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ...

റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസിന്റെ പരാതി പിൻവലിക്കൽ സത്യവാങ്മൂലം മുഖവിലക്കെടുക്കുന്നില്ലെന്ന് ഇഡി

0
കൊച്ചി: റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസിന്റെ പരാതി പിൻവലിക്കൽ സത്യവാങ്മൂലം മുഖവിലക്കെടുക്കുന്നില്ലെന്ന്...