ആറന്മുള സർവീസ് സഹകരണ ബാങ്കിലെ യു.ഡി.എഫ് വിജയം സി.പി.എമ്മിന്റെ ഗുണ്ടാ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്ത് ; പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആറന്മുള സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ യു.ഡി.എഫി ന് ഉണ്ടായ വിജയം ജില്ലയിൽ ക്രിമിനൽ അക്രമി സംഘങ്ങളേയും ഭരണ സംവിധാനങ്ങളേയും ഉപയോഗിച്ച് നടത്തുന്ന അധാർമ്മിക ഗുണ്ടാ രാഷ്ട്രീയത്തിന് ഏറ്റ കനത്ത പ്രഹരവും മുന്നറിയിപ്പുമാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. കഴിഞ്ഞ കുറെ നാളുകളായി കോടതി ഉത്തരവുകളെപ്പോലും കാറ്റിൽപ്പറത്തി സഹകരണ വകുപ്പ് ഉദ്യോഗസ്ഥരേയും പോലീസിനേയും ഉപയോഗിച്ച്‌ വ്യാപകമായ കള്ളവോട്ടിലൂടെയും ഭീഷണിയിലൂടേയും ജനാധിപത്യം അട്ടിമറിച്ച്‌ സി.പി.എം ജില്ലാ സെക്രട്ടറിയുടേയും സെക്രട്ടറിയേറ്റ് അംഗങ്ങളുടേയും നേരിട്ടുള്ള മേൽനോട്ടത്തിൽ നിരവധി സഹകരണ സംഘങ്ങളാണ് പിടിച്ചടക്കിയിട്ടുള്ളത്. ഇത്തരത്തിൽ സി.പി.എം ഭരണം കൈയ്യാളുന്ന നിരവധി സർവീസ് സഹകരണ ബാങ്കുകൾ നിക്ഷേപ തട്ടിപ്പുകളുടേയും കൊള്ളയുടേയും കൂത്തരങ്ങായിമാറിയിരിക്കുകയും അന്വേഷണം നേരിടുകയുമാണ്.

ജില്ലയിലെ സഹകരണ സ്ഥാപനങ്ങൾ സി.പി.എം -ന്റെ കറവപ്പശുക്കളായി മാറ്റുവാനുള്ള വ്യഗ്രതയിൽ എല്ലാ ജനാധിപത്യ മര്യാധകളും ലംഘിച്ച്‌ നടത്തുന്ന പിടിച്ചടക്കൽ എല്ലാ കാലത്തും എല്ലാ സ്ഥലങ്ങളിലും വിലപ്പോവില്ലെന്നും ജനാധിപത്യ വിശ്വാസികളായ സഹകാരികൾ തിരിച്ചടി നല്കുമെന്നതിന് ഉദാഹരണങ്ങളാണ് സി.പി.എം മുപ്പത് വർഷങ്ങളായി ഭരിച്ചു കൊണ്ടിരുന്ന കൈപ്പട്ടൂർ സഹകരണ ബാങ്കിലെ നാല് യു.ഡി.എഫ് സ്ഥാനാർത്ഥികളുടേയും ആറന്മുളയിലെ വൻ ഭൂരിപക്ഷത്തോടെയുമുള്ള വിജയവുമെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.

പോലീസിന്റേയും സി.പി.എം ഗുണ്ടകളുടേയും എല്ലാ ഭീഷണികളേയും അക്രമങ്ങളേയും അതിജീവിച്ച്‌ ഭൂരിപക്ഷ വിജയം നേടിയ ആറന്മുള സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങളേയും ശക്തമായ ചെറുത്തുനിൽപ്പ് സംഘടിപ്പിച്ച യു.ഡി.എഫ് പ്രവർത്തകരേയും ഡി.സി.സി അഭിനന്ദിച്ചു. നാളെ (നവംബർ 12-ഞായറാഴ്ച്ച) നടക്കുന്ന തിരുവല്ല സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ കോടതി ഉത്തരവ് മറികടന്ന് അക്രമത്തിനും കള്ള വോട്ടിനും ശ്രമിച്ചാൽ ശക്തമായി നേരിടുമെന്നും അതിന് കൂട്ടുനില്ക്കുന്ന സഹകരണ വകുപ്പ്, പോലീസ് ഉദ്യോഗസ്ഥർ മറുപടി പറയേണ്ടിവരുമെന്നും ഡി.സി.സി പ്രസിഡന്റ് മുന്നറിയിപ്പ് നല്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ മാടായിപ്പാറയിൽ വിദ്യാർത്ഥിനിക്ക് നേരെ ഇതര സംസ്ഥാന തൊഴിലാളിയുടെ അതിക്രമം

0
കണ്ണൂർ: കണ്ണൂർ മാടായിപ്പാറയിൽ വിദ്യാർത്ഥിനിക്ക് നേരെ ഇതര സംസ്ഥാന തൊഴിലാളിയുടെ അതിക്രമം. ഫോണിൽ...

കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

0
കണ്ണൂർ: കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ്...

പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി

0
ന്യൂഡല്‍ഹി: പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി...