അബാന്‍ മേല്‍പ്പാലം ; നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അബാന്‍ ജംഗ്ഷന്‍ മേല്‍പ്പാല നിര്‍മാണപുരോഗതി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വിലയിരുത്തി. പാലത്തിന്റെ രണ്ടു സ്പാനുകള്‍ പൂര്‍ത്തീകരിച്ചു. മൂന്നാമത്തെ സ്പാനിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്. ഒരേ സമയം നാലു സ്പാനുകള്‍ ചെയ്യുവാനുള്ള സാമഗ്രികള്‍ നിര്‍മാണ സൈറ്റിലുണ്ട്. 90 ശതമാനം പൈലിങ്ങും തൂണുകളും പൂര്‍ത്തിയായി. സര്‍വീസ് റോഡിനു വേണ്ടി 4 (1) നോട്ടിഫിക്കേഷന്‍ ഉടന്‍ പ്രസിദ്ധീകരിക്കും. ഭൂ ഉടമകളില്‍ നിന്ന് മുന്‍കൂറായി സ്ഥലം ലഭ്യമാക്കാനുള്ള ചര്‍ച്ച ഉടന്‍ നടത്തും. വൈദ്യുതി പോസ്റ്റുകളും ലൈനുകളും മറ്റുവാനുള്ള പണം കിഫ്ബിയില്‍ നിന്ന് രണ്ടു ദിവസത്തിനകം ലഭ്യമാകും.
കേരള റോഡ് ഫണ്ട് ബോര്‍ഡിനാണ് അബാന്‍ മേല്‍പ്പാലത്തിന്റെ നിര്‍മാണച്ചുമതല.

ജില്ലാ ആസ്ഥാനത്തെ ആദ്യ മേല്‍പ്പാലം കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി 46.50 കോടി രൂപ ചെലവഴിച്ചാണ് നിര്‍മിക്കുന്നത്. അബാന്‍ മേല്‍പ്പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരണത്തോടെ പത്തനംതിട്ട നഗരത്തിലെ ഗതാഗത കുരുക്കുകള്‍ക്ക് പരിഹാരമാവും. മേല്‍പ്പാലം ആരംഭിക്കുന്നത് പ്രൈവറ്റ് ബസ് സ്റ്റാന്റിനടുത്തുള്ള പെട്രോള്‍ പമ്പിന് സമീപത്തു നിന്ന് മൂത്തൂറ്റ് ആശുപത്രി ഭാഗം വരെയാണ്.
ദീപാവലി ആഘോഷത്തോടനുബന്ധിച്ച് ഭൂരിപക്ഷം തൊഴിലാളികളും ഇന്നലെ നാട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ അവധിക്ക് മടങ്ങി പോകാതെ ഇവിടെ തന്നെ തുടര്‍ന്ന തൊഴിലാളികളുമായി മന്ത്രി ദീപാവലി ആശംസ നേര്‍ന്നു മധുരം പങ്കു വെച്ചു. കെ ആര്‍ എഫ് ബി അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍മാരായ അനൂപ് ജോയ് , ബിജി തോമസ് എന്നിവര്‍ സന്ദര്‍ശനത്തില്‍ ഒപ്പമുണ്ടായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാലിന്യമുക്ത ഓണാഘോഷം : പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി ജില്ലാ ശുചിത്വ മിഷന്‍

0
പത്തനംതിട്ട : ഹരിത ഓണം 2026 ന്‍റെ ഭാഗമായി മാലിന്യമുക്ത ഓണാഘോഷത്തിന്...

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഊഞ്ഞാലാടി ഓണം ആഘോഷിച്ച് ഇഡി ആക്രമണ കേസിലെ പ്രതികൾ

0
തിരുവനന്തപുരം: സ്റ്റേഷനിൽ ഒപ്പിടേണ്ട ദിവസം പോലീസ് സ്റ്റേഷന് മുന്നിൽ ഓണം ആഘോഷിച്ച്...

സംസ്ഥാനത്ത് സൗജന്യ ഓണക്കേറ്റ് വിതരണം 100% പൂർത്തിയായതായി മന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന് ഭക്ഷ്യമന്ത്രിയുടെ മറുപടി. സംസ്ഥാനത്ത് സൗജന്യ ഓണക്കേറ്റ് വിതരണം...

ഹരിത ഓണം 2026 : ലോഗോ പ്രകാശനം ചെയ്തു

0
പത്തനംതിട്ട : മാലിന്യമുക്തവും പരിസ്ഥിതി സൗഹൃദവുമായ ഓണാഘോഷം പ്രോത്സാഹിപ്പിക്കുന്നതിനായി ആവിഷ്കരിച്ച ‘ഹരിത...