അച്ഛനെയും മകനെയും ആക്രമിച്ച സംഭവം ; പ്രതിയെ റിമാന്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോഴിയുടെ അവശിഷ്ടം പൂച്ച വീട്ടിൽ കൊണ്ടിട്ടതുമായി ബന്ധപ്പെട്ട തർക്കത്തെതുടർന്ന് അച്ഛനും മകനും കമ്പിവടികൊണ്ട് തലയ്ക്ക് അടിയേറ്റ സംഭവത്തിൽ പ്രതിയെ റിമാന്റ് ചെയ്തു. പെരുനാട് അത്തിക്കയം പൊന്നംപാറയിൽ കിഴക്കേചരുവിൽ വീട്ടിൽ സുകുമാരനെയും മകൻ സുനിൽ കുമാറിനെയും തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കക്കൊടുമൺ പൊന്നംപാറ വാവോലിൽ വീട്ടിൽ പ്രസാദി(47)നെയാണ് വെള്ളിയാഴ്ച്ച രാത്രി 9.30 ന് പഞ്ചാരമുക്കിൽ നിന്നും പെരുനാട് പോലീസ് പിടികൂടിയത്. വ്യാഴാഴ്ച്ച രാത്രി ഏട്ടരയോടെ ഇവരുടെ വീട്ടിൽ അതിക്രമിച്ചകയറിയാണ് മുറ്റത്തുനിന്ന ഇരുവരെയും തലക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത്. അയൽവാസിയായ സ്ത്രീ സ്റ്റേഷനിലെത്തി വിവരം പറഞ്ഞതിനെതുടർന്ന് അവരുടെ മൊഴിപ്രകാരം പെരുനാട് പോലീസ് ഇൻസ്‌പെക്ടർ യു രാജിവ് കുമാർ രജിസ്റ്റർ ചെയ്ത വധശ്രമക്കേസിലാണ് അറസ്റ്റ് ചെയ്തത്. സംഭവസ്ഥലത്ത് ശാസ്ത്രീയ അന്വേഷണസംഘം പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിരുന്നു. തുടർന്ന് നടന്ന ഊർജ്ജിതമായ അന്വേഷണത്തിൽ മണിക്കൂറുകൾക്കകം പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സംഭവത്തിന്‌ ദൃക്‌സാക്ഷിയായ സ്ത്രീ തിരിച്ചറിഞ്ഞതിനെതുടർന്ന് ഇന്ന് രാവിലെ 10 മണിക്ക് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. വിശദമായ ചോദ്യം ചെയ്തതിൽ ആക്രമണത്തിന് ഉപയോഗിച്ച കമ്പിവടി ഇയാളുടെ വീടിന് സമീപമുള്ള കിണറ്റിൽ ഇട്ടിട്ടുണ്ടെന്ന് സമ്മതിച്ചു. ശാസ്ത്രീയ അന്വേഷണസംഘത്തിന്റെയും മറ്റും സാന്നിധ്യത്തിൽ പോലീസ് കിണറ്റിൽ നിന്നും കമ്പിവടി കണ്ടെടുത്തു. റാന്നി പോലീസ് രജിസ്റ്റർ ചെയ്ത കഠിനദേഹോപദ്രവക്കേസ് ഉൾപ്പെടെ പല ക്രിമിനൽ കേസുകളിൽ പ്രതിയാണ് പ്രസാദ്. പെരുനാട് പോലീസ് ഇൻസ്‌പെക്ടർ രാജിവ് കുമാർ ശബരിമല സ്പെഷ്യൽ ഡ്യൂട്ടിക്ക് പോയതിനാൽ കേസ് തുടർന്ന് അന്വേഷിച്ച വെച്ചൂച്ചിറ പോലീസ് ഇൻസ്‌പെക്ടർ ബി രാജഗോപാലിന്റെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അന്വേഷണസംഘത്തിൽ എസ് ഐമാരായ വിജയൻ തമ്പി, റെജി തോമസ്,എസ് സി പി ഓമാരായ ജിജു ജോൺ, ആശ, നെൽസൺ മാത്യു, എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്.എന്‍.ഡി.പി സ്വയം സഹായ സംഘത്തിന് വായ്പ : അനുമതി പത്രം കൈമാറി

0
അടൂര്‍ : എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയന്‍റെ കീഴിലുള്ള 3107-നമ്പർ തൂവയൂർ...

കേടായ അല്‍ഫാം നല്‍കി ഭക്ഷ്യ വിഷബാധയേറ്റു : റാന്നി കിങ്സ് ബിരിയാണി കഫേ 96,500...

0
പത്തനംതിട്ട : കേടായ അൽഫാം കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ ഉപഭോക്താവിന് 96,500...

വീണ്ടും മഴ കനക്കും ; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പ്

0
കോഴിക്കോട് : സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. നാളെ...