തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ മുന്നോട്ടു പോകുമെന്ന് ഉമ്മന്‍ ചാണ്ടി. ഐക്യമുന്നണിയെ നയിക്കുന്നത് ചെന്നിത്തലയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മുന്നോട്ട് പോകും. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആര് എന്നത് സംബന്ധിച്ച് ഇപ്പോള്‍ ഒരു ചര്‍ച്ചയുമില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
യുഡിഎഫില്‍ ഇപ്പോള്‍ നേതൃത്വത്തെച്ചൊല്ലി തര്‍ക്കമില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ വ്യക്തമാക്കിയിരുന്നു. കേരളം വിട്ടൊരു ദേശീയ രാഷ്ട്രീയമില്ലെന്ന് കെ.സി വേണുഗോപാല്‍ അഭിപ്രായപ്പെട്ടിരുന്നു. തുടര്‍ന്നാണ് ബെന്നി ബെഹനാന്‍ രംഗത്തെത്തിയത്.
രമേശ് ചെന്നിത്തല യുഡിഎഫിനെയും മുല്ലപ്പള്ളി രാമചന്ദ്രന്‍ കോണ്‍ഗ്രസിനെയും ഫലപ്രദമായി നയിക്കുന്നു. നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ല. കേരളം വിട്ടൊരു ദേശീയ രാഷ്ട്രീയമില്ലെന്ന് കെസി വേണുഗോപാലിന്റെ പ്രതികരണത്തോട് ഏത് കാലഘട്ടത്തിലും കേരള രാഷ്ട്രീയത്തില്‍ തല്‍പ്പരനായ നേതാവാണ് കെ.സി വേണുഗോപാല്‍ എന്നും ബെന്നി ബെഹ്നാന്‍ പറഞ്ഞു..
തെരഞ്ഞെടുപ്പിനെ നേരിടും മുമ്പ് യുഡിഎഫില്‍ കുറേ കാര്യങ്ങള്‍ നേരെയാക്കാനുണ്ടെന്നും അത് മൂടി വെക്കുന്നതിലര്‍ത്ഥമില്ലെന്നുമുള്ള പി കെ കുഞ്ഞാലിക്കുട്ടിയുടെ വാക്കുകള്‍ കോണ്‍ഗ്രസിനെ ഉദ്ദേശിച്ചാണെന്ന് തോന്നുന്നില്ല. യുഡിഎഫിനുള്ളില്‍ ചില കക്ഷികള്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ട്. അത് ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും ബെന്നി ബഹനാന്‍ പ്രതികരിച്ചു.