തൃക്കാക്കര നഗരസഭ ഭരണം യുഡിഎഫിന് നഷ്ടമാകും ; സ്വതന്ത്ര കൗണ്‍സിലര്‍മാര്‍ എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: തൃക്കാക്കര നഗരസഭ ഭരണം യുഡിഎഫിന് നഷ്ടമാകും. സ്വതന്ത്ര കൗണ്‍സിലര്‍മാര്‍ ഇടത് മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെയാണിത്. അബ്ദുഷാന, ഇ.പി കാദര്‍ കുഞ്ഞ്, വര്‍ഗീസ് പ്ലാശേരി, ഓമന സാബു എന്നി കൗണ്‍സിലര്‍മാരാണ് യുഡിഎഫിനുള്ള പിന്തുണ പിന്‍വലിക്കുന്നത്. കോണ്‍ഗ്രസിന്റെ ഗ്രൂപ്പു പോരുകളില്‍ കുടുങ്ങി ഭരണം കൃത്യമായി നടക്കുന്നില്ലെന്നാണ് സ്വതന്ത്ര കൗണ്‍സിലര്‍മാരുടെ ആരോപണം. ഇതോടെയാണ് എല്‍ഡിഎഫിന് പിന്തുണ നല്‍കാന്‍ ഇവര്‍ തീരുമാനിച്ചത്. ഇക്കാര്യം വിശദീകരിച്ച് സ്വതന്ത്ര കൗണ്‍സിലര്‍മാര്‍ മാധ്യമങ്ങളെ കണ്ടു.

സ്ഥാനമാനങ്ങള്‍ സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കുമെന്ന് മാധ്യമങ്ങളെ കണ്ട സ്വതന്ത്ര കൗണ്‍സിലര്‍മാര്‍ പറഞ്ഞു. ചര്‍ച്ച തുടരുകയാണ്. മാലിന്യ പ്രശ്നം അടക്കം ജനങ്ങള്‍ നേരിടുകയാണ്. നാടിനെ സേവിക്കുകയാണ് ലക്ഷ്യം. ഇടതു മുന്നണി കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതായും കൗണ്‍സിലര്‍മാര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ കനക്കുന്നു

0
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ കനക്കുന്നു. ഞായറാഴ്ച...

കെ.എസ്.കെ.ടി.യു വിന്റെ നേതൃത്വത്തിൽ ചിറ്റാര്‍ വില്ലേജ് ഓഫീസ് ഉപരോധിച്ചു

0
ചിറ്റാർ : ക്ഷേമ പെൻഷൻ ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യമുയർത്തി കെ.എസ്.കെ.ടി.യു...

ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കി

0
ലഖ്നൗ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക്...

ആരോഗ്യത്തോടെ ഓണം : പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കും

0
പത്തനംതിട്ട : ഓണക്കാലത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിനും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും...