തിരുവനന്തപുരം : സംസ്ഥാനത്ത് എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ നിശബ്ദതരംഗം ഉണ്ടെന്നും യു.ഡി.എഫ് ചരിത്രവിജയം നേടുമെന്നും കേന്ദ്ര ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്. സംസ്ഥാനത്ത് 92 മുതല്‍ 101 സീറ്റ് വരെ യു.ഡി.എഫ് നേടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള രഹസ്യാന്വേഷണ വിഭാഗം (ഐ.ബി) റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാധ്യതകളെക്കുറിച്ച് സൂക്ഷ്മമായി വിലയിരുത്തി തെരഞ്ഞെടുപ്പിന് മുമ്പ് രഹസ്യാന്വേഷണ വിഭാഗം സമര്‍പ്പിച്ചതാണ് റിപ്പോര്‍ട്ട്. സമാനമായ കണ്ടെത്തലാണ് പിണറായി സര്‍ക്കാരിന് കീഴിലുള്ള സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുമുള്ളത്. 75 മുതല്‍ 84 വരെ സീറ്റുകള്‍ യു.ഡി.എഫ് നേടുമെന്നാണ് സംസ്ഥാന ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്.
റിപ്പോര്‍ട്ട് പ്രകാരം നാല് ജില്ലകളില്‍ യുഡിഎഫിന് സമ്പൂര്‍ണ വിജയമുണ്ടാകുമെന്നും പറയുന്നു. എന്നാല്‍ ഏതെല്ലാം ജില്ലകളാണെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല. തീരദേശ മേഖലയിലും യുഡിഎഫ് മന്നേറ്റമുണ്ടാക്കും. ബിജെപിക്ക് രണ്ട് സീറ്റ് വരെയാണ് സാധ്യത. അഞ്ച് സീറ്റില്‍ ബിജെപി രണ്ടാം സ്ഥാനത്തു വരുമെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ ഈ റിപ്പോര്‍ട്ട് മുന്‍നിര മാധ്യമങ്ങള്‍ മുക്കിയിരിക്കുകയാണ്. ഇടതുപക്ഷ സര്‍ക്കാര്‍ നല്‍കിയ കോടികളുടെ പരസ്യത്തിന്റെ പ്രത്യുപകാരമാണ് ഇതെന്ന് കരുതേണ്ടിയിരിക്കുന്നു. ഇടതുപക്ഷ സര്‍ക്കാരിനെതിരെ സംസ്ഥാനത്തുടനീളം ജനരോഷം ശക്തമായിട്ടുണ്ട്. പ്രതിപക്ഷനേതാവ് എന്നനിലയില്‍ രമേശ് ചെന്നിത്തലയുടെ പ്രകടനം ഏറ്റവും മികച്ചതായിരുന്നുവെന്നും ജനങ്ങള്‍ അഭിപ്രായപ്പെടുന്നു. ഏറ്റവും ഒടുവില്‍ കുത്തിപ്പൊക്കിയ ഇരട്ടവോട്ടു വിവാദം പിണറായി സര്‍ക്കാരിന്റെ മുഖത്തേല്‍പ്പിച്ച പ്രഹരം കനത്തതായിരുന്നു. ഇടതുപക്ഷ അനുഭാവികളും പാര്‍ട്ടിക്കാരുമായ ഉദ്യോഗസ്ഥര്‍ മനപൂര്‍വമായി ഇരട്ട വോട്ടുകള്‍ സൃഷ്ടിച്ചതാണെന്ന് മിക്കവരും ഉറച്ചു വിശ്വസിക്കുന്നു. ജനാധിപത്യത്തെ കശാപ്പുചെയ്ത ഹീനമായ ഈ നടപടി എല്ലാവരും വെറുക്കുന്നു. ഇരട്ട വോട്ട് ആരോപണം പ്രതിപക്ഷ നേതാവ് ഉന്നയിച്ചിട്ടും അത് തെറ്റാണെന്നും ഒഴിവാക്കണമെന്നും ഇടതു സര്‍ക്കാരിലെ ആരും ആവശ്യം ഉന്നയിച്ചില്ല. എല്‍.ഡി.എഫിനെ കാത്തിരിക്കുന്നത് കനത്ത പരാജയമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
പാലായില്‍ ജോസ് കെ.മാണി ദയനീയമായി പരാജയപ്പെടുമെന്നും അവിടെ മാണി സി.കാപ്പന്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും സൂചനയുണ്ട്. ജോസ്.കെ മാണിയുടെ ശത്രുക്കള്‍ ഇടതുമുന്നണിയില്‍ തന്നെയാണ്. മാണി സി.കാപ്പനോട് ഇടതുമുന്നണിയും എന്‍.സി.പിയും കാണിച്ചത് നന്ദികേടാണെന്ന് മിക്കവരും സമ്മതിക്കുന്നു. ഇത് സഹതാപതരംഗം മണ്ഡലത്തില്‍ ഉടനീളം ഉണ്ടാക്കിയിട്ടുണ്ട്.
തീരദേശ മേഖലയില്‍ ഇടതുപക്ഷത്തിന് കനത്ത തിരിച്ചടി ഉണ്ടാകുമെന്നും മന്ത്രി മേഴ്സിക്കുട്ടിയമ്മ അതിദയനീയമായി പരാജയപ്പെടുമെന്നും സൂചനയുണ്ട്. ഇടതു സര്‍ക്കാരിലെ പ്രമുഖ മന്ത്രിമാരും തോല്‍വിയുടെ രുചിയറിയും.
പത്തനംതിട്ടയില്‍ അഞ്ചു മണ്ഡലവും യു.ഡി.എഫിന് അനുകൂലമാണ്. യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ പര്യടനത്തില്‍ പൊതുവേ ആളുകള്‍ കുറവാണെങ്കിലും വോട്ടിംഗ് നിലവാരത്തില്‍ എല്‍.ഡി.എഫിനെ ബഹുദൂരം പിന്നിലാക്കുമെന്നാണ് ലഭിക്കുന്ന വിവരം. പത്തനംതിട്ട മീഡിയയുടെ ഓണ്‍ ലൈന്‍ പോളിലും ജില്ലയിലെ അഞ്ചു മണ്ഡലവും യു.ഡി.എഫിന് ഒപ്പമാണ്.