തദ്ദേശ തിര‍ഞ്ഞെടുപ്പിന് പ്രൊഫഷണല്‍ സമീപനവുമായി യുഡിഎഫ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തദ്ദേശ തിര‍ഞ്ഞെടുപ്പിന് പ്രൊഫഷണല്‍ സമീപനവുമായി യുഡിഎഫ്. കേരള പ്രവാസി അസോസിയേഷന് കീഴിലെ ഏജന്‍സി യുഡിഎഫ് യോഗത്തില്‍ തിരഞ്ഞെടുപ്പ് ഒരുക്കത്തിനുള്ള പ്രോജക്ട് അവതരിപ്പിച്ചു. ഏജന്‍സിയെ ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ലെന്നും പ്രൊഫഷണല്‍ സമീപനം മുന്നോട്ടുള്ള ദിവസങ്ങളിലും ഉണ്ടാകുമെന്നുമാണ് യുഡിഎഫ് നേതൃത്വത്തിന്റെ വിശദീകരണം. കേരള പ്രവാസി അസോസിയേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണല്‍ സംഘം ഇന്നലെ യുഡിഎഫ് ഏകോപന സമിതി യോഗത്തിന് എത്തിയിരുന്നു. പിന്നീട് നേതാക്കള്‍ക്ക് മുന്‍പില്‍ തദ്ദേശ തെര‍ഞ്ഞെടുപ്പിന് ആവശ്യമായ കണക്കുകളും കാര്യങ്ങളും അവതരിപ്പിച്ചു.

വീഡിയോ പ്രസന്‍റേഷന്‍ കാണാന്‍ പ്രധാന ഘടകകക്ഷി നേതാക്കളെല്ലാം ഉണ്ടായിരുന്നു. യുഡിഎഫുമായി സഹകരിക്കുന്ന കേരള പ്രവാസി അസോസിയേഷന്‍റെ കീഴിലാണ് ഏജന്‍സി പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടിയായാണ് കേരള പ്രവാസി അസോസിയേഷൻ രജിസ്റ്റര്‍ ചെയ്തത്. തങ്ങളെ മുന്നണിയിൽ എടുക്കണമെന്ന ആവശ്യം ഇവര്‍ യുഡിഎഫ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയത്തിലടക്കം കനഗോലുവിൻറെ റിപ്പോർട്ടുകൾ അടിസ്ഥാനമാക്കിയിരുന്നു. കെപിഎയുടെ ഏജൻസി മാത്രമാകില്ല പല പ്രൊഫഷണൽ സംഘങ്ങളെയും കേട്ട ശേഷമാകും വരുന്ന തെരഞ്ഞെടുപ്പുകളിലേക്ക് യുഡിഎഫ് നീങ്ങുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് വാടകക്കാരുടെ വീട് ഇടിച്ചുനിരത്തി ഉടമകളുടെ ക്രൂരത

0
കൊല്ലം: കൊല്ലം ചിതറയിൽ വാടക തർക്കത്തെ തുടർന്ന് വർഷങ്ങളായി താമസിച്ചുവരുന്ന...

മകനെയും കൊണ്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുടിവെള്ള പദ്ധതിയുടെ കുഴിയിൽ വീണു ; ഗുരുതര പരിക്കേറ്റ്...

0
തിരൂരങ്ങാടി: റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു....

കലഞ്ഞൂര്‍ പോത്തുപാറയില്‍ ലോഡ് കയറ്റി വന്ന ടോറസ് ലോറിക്ക് തീ പിടിച്ചു : വാഹനം...

0
കോന്നി : കലഞ്ഞൂര്‍ പോത്തുപാറയില്‍ പാറമടയില്‍ നിന്നും ലോഡുമായി ഇറക്കം ഇറങ്ങി വന്ന...

മല്ലപ്പള്ളിയില്‍ എം.ഡി.എം.എ യുമായി യുവാവ് പിടിയില്‍

0
മല്ലപ്പള്ളി : പത്തനംതിട്ട എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയില്‍ യുവാവിനെ...