യുഡിഎഫിന്റെ രണ്ടാം സെക്രട്ടേറിയറ്റ് വളയല്‍ സമരം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സര്‍ക്കാരല്ലിത് കൊള്ളക്കാര്‍ എന്ന മുദ്രാവാക്യമുയര്‍ത്തി യുഡിഎഫിന്‍റെ രണ്ടാം സെക്രട്ടറിയേറ്റ് ഉപരോധം ആരംഭിച്ചു. ആറ് മണിക്ക് തന്നെ പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിലെത്തി. നാല് ​ഗേറ്റുകളിൽ മൂന്ന് ​ഗേറ്റുകൾ പ്രവർത്തകർ ഉപരോധിച്ചു തുടങ്ങി. കന്‍റോണ്‍മെന്‍റ് ഗേറ്റ് പോലീസ് തടയാൻ സമ്മതിച്ചില്ല. സര്‍ക്കാരിനെതിരായ അഴിമതി, സഹകരണ ബാങ്കുകളിലെ കൊള്ള തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിഷേധസമരം നടക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ പ്രവർത്തകരാണ് കൂടുതലും എത്തിയിട്ടുള്ളത്. യുഡിഎഫ് നേതാക്കൾ സെക്രട്ടേറിയറ്റിന് മുന്നിലെത്തിയിട്ടുണ്ട്.

അഴിമതി, വിലക്കയറ്റം തുടങ്ങി നിരവധി വിഷയങ്ങളാണ് പ്രതിഷേധത്തിന് കാരണം. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രാവിലെ 9 30ന് സമരം ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, രമേശ് ചെന്നിത്തല തുടങ്ങിയവരും സെക്രട്ടേറിയറ്റ് സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. റേഷന്‍ കട മുതല്‍ സെക്രട്ടേറിയറ്റ് വരെ ഉപരോധം എന്ന സമരത്തിന്റെ ഭാഗമായാണ് പ്രതിപക്ഷ സമരം. റേഷന്‍ വിതരണ രംഗത്തെ പ്രതിസന്ധി പരിഹരിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെടുന്നു. സെക്രട്ടേറിയറ്റിന്റെ ആസാദ് ഗേറ്റ് വരെ സമരം അണിനിരക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർക്കാർ ജോലിയിൽ പ്രവേശിച്ച് നാല് വർഷം പിന്നിട്ടപ്പോൾ സർവീസ് രേഖകളിൽ ഉദ്യോഗസ്ഥന് കുറഞ്ഞത് പത്ത്...

0
ആലപ്പുഴ : സർക്കാർ ജോലിയിൽ പ്രവേശിച്ച് നാല് വർഷം പിന്നിട്ടപ്പോൾ സർവീസ്...

‘ഇന്ത്യയുടെ അതിശക്തമായ പിന്തുണയുണ്ട് ‘ ; അമേരിക്കയുമായി മാത്രമല്ല ഇസ്രായേലിന്റെ സഖ്യം : നെതന്യാഹു

0
ജെറൂസലേം : ഇസ്രായേലിന് ഇന്ത്യയിൽ നിന്ന് വൻതോതിലുള്ള പിന്തുണ ലഭിക്കുന്നുണ്ടെന്നും അമേരിക്ക...

വർഗവഞ്ചകൻ പരാമർശത്തിൽ എം.വി. ഗോവിന്ദനെതിരെ ആഞ്ഞടിച്ച് ജി. സുധാകരൻ

0
ആലപ്പുഴ: വർഗവഞ്ചകൻ പരാമർശത്തിൽ എം.വി. ഗോവിന്ദനെതിരെ ആഞ്ഞടിച്ച് ജി. സുധാകരൻ. വർഗമെന്തെന്നോ...

വഴിയാത്രക്കാരൻ്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു

0
പൂങ്കുന്നം: വഴിയാത്രക്കാരൻ്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്കൂട്ടർ യാത്രിക ആംബുലൻസ് കയറി...