നിലമ്പൂരിലെ യു.ഡി.എഫ് വിജയം പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ ഭരണത്തിനെതിരായ വിധിയെഴുത്ത് : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: നിലമ്പൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ  തിളക്കമാര്‍ന്ന വിജയം പിണറായി സര്‍ക്കാരിന്റെ അഴിമതി നിറഞ്ഞ ജനദ്രോഹ ഭരണത്തിനെതിരായ ജനങ്ങളുടെ വിധിയെഴുത്താണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ആര്യാടന്‍ ഷൗക്കത്തിന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ നടത്തിയ പ്രകടനവും യോഗവും ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാന്‍ പോകുന്ന തദ്ദേശസ്വയംഭരണ സ്ഥാപന, നിയമസഭാ തെരഞ്ഞെടുപ്പുകളിലെ യു.ഡി.എഫ് വിജയത്തിന്റെ തുടക്കമാണ് ഉപതെരഞ്ഞെടുപ്പ് വിജയമെന്നും സമസ്ത മേഖലകളിലും പരാജയപ്പെട്ട സര്‍ക്കാരിനെ ജനങ്ങള്‍ അധികാരത്തില്‍ നിന്നും പുറത്താക്കുമെന്നും സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.

യു.ഡി.എഫിന്റെ ഒരുമയോടെയുള്ള പ്രവര്‍ത്തനഫലമാണ് തെരഞ്ഞെടുപ്പ് വിജയമെന്നും പത്തനംതിട്ട ജില്ലയിലുള്‍പ്പെടെ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച് വരും തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ വിജയം കൊയ്യുമെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. മുസ്ലീംലീഗ് സംസ്ഥാന കമ്മിറ്റി അംഗം റ്റി.എം. ഹമീദ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, സാമുവല്‍ കിഴക്കുപുറം, സജി കൊട്ടയ്ക്കാട്, കെ. ജാസിംകുട്ടി, ഡി.എന്‍. തൃദീപ്, എം.എസ്. പ്രകാശ്, കേരള കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ബാബു വര്‍ഗീസ്, തോമസ് ജോസഫ്, റ്റി.എം. സുനില്‍ കുമാര്‍, കെ.പി. നൗഷാദ്, ജെറി മാത്യു സാം, റനീസ് മുഹമ്മദ്, നാസര്‍ തോണ്ടമണ്ണില്‍, ദിലീപ് കുമാര്‍ പൊതീപ്പാട്, കെ.പി. മുകുന്ദന്‍, എം. സിറാജ്, നഹാസ് പത്തനംതിട്ട, അബ്ദുള്‍കലാം ആസാദ്, അന്‍സര്‍ മുഹമ്മദ്, എം. രാജ, പി.കെ. ഇക്ബാല്‍, അജിത്ത് മണ്ണില്‍, എ. ഫറൂഖ്, പി.കെ. ഗോപി, ഷാജി കുളനട, ബിനു മൈലപ്ര, അംബിക വേണു, സജു ജോര്‍ജ്, ജോസ് കൊടുന്തറ, റെജി വാര്യപുരം, അഷറഫ് അപ്പാകുട്ടി എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസിനെതിരേ സാമ്പത്തികയുദ്ധമുണ്ടാകും, പേർഷ്യൻ ഗൾഫിലെ സമുദ്രമേഖല നിയന്ത്രിക്കും ; മുന്നറിയിപ്പുമായി ഇറാൻ

0
കയ്റോ : യു.എസ്. സാമ്പത്തികയുദ്ധം നേരിടേണ്ടിവരുമെന്ന് ഇറാൻ ഭീഷണി മുഴക്കി. പേർഷ്യൻ...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം : പിഎംഎൽഎ നിയമപ്രകാരം കേസെടുത്ത് ഇഡി

0
കൊച്ചി: മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് നടത്തി...

ജയിൽവിരുദ്ധപ്രവർത്തനം നടത്തിയെന്ന്‌ റിപ്പോർട്ട്നൽകിയ ഉദ്യോഗസ്ഥനെ മാർക്കറ്റിലിട്ട് വെട്ടാൻശ്രമം ; പ്രതി പിടിയിൽ

0
തിരുവനന്തപുരം : ജയിൽശിക്ഷാവേളയിൽ തനിക്കെതിരേ റിപ്പോർട്ട് നൽകിയ ജയിൽവകുപ്പ് ഉദ്യോഗസ്ഥനെ ചാല...

മതപഠനത്തിനെത്തിയ കുട്ടികൾക്കുനേരെ ലൈംഗികാതിക്രമം ; മദ്രസ അധ്യാപകൻ അറസ്റ്റിൽ

0
തിരുവനന്തപുരം : പത്തുവയസ്സുകാരായ രണ്ട് ആൺകുട്ടികളെ പ്രകൃതിവിരുദ്ധപീഡനത്തിനു വിധേയനാക്കിയ മദ്രസ അധ്യാപകനെ...